Latest News

മലങ്കര ഓർത്തഡോക്സ് സഭ ഫാമിലി കോൺഫറൻസ് വെബ്സൈറ്റ് പ്രകാശനം ചെയ്തു

2019-03-03 04:49:46am | ജോർജ് മാത്യു

ലണ്ടൻ∙ മിൽട്ടൻ കെയൻസിൽ വച്ച് മെയ് 25, 26 ദിവസങ്ങളിൽ നടത്തപ്പെടുന്ന യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന ഫാമിലി, യൂത്ത് കോൺഫറൻസിന്റെ വെബ്സൈറ്റ് പ്രകാശനം ചെയ്തു. ബർമിങ്ങമിലെ എർടിങ്ടണിൽ വച്ച് നടന്ന ചടങ്ങിൽ ഭദ്രാസന കൗൺസിലർ ഫാ. മാത്യൂസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഫാ. എൽദോ വർഗീസ് വെബ്സൈറ്റിന്റെ പ്രകാശന കർമ്മം നിർവഹിച്ചു.

conf-website2

ഡീക്കൻ കാൽവിൻ, രാജൻ ഫിലിപ്പ്, സോജി ടി. മാത്യു, സുനിൽ ജോർജ്, ബിജു ഐസക്ക്, റോജൻ തോമസ്, ജോർജ് മാത്യു, സോണി മാത്യു, ബിനു ലെസ്റ്റർ, അനിൽ  ജോർജ്, രാജൻ വർഗീസ്, ജയ്സൺ തോമസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. കോൺഫറൻസിന്റെ പ്രമോ സോങ്സിന്റെ പ്രകാശനം ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് നിർവഹിക്കും.

ഭദ്രാസനത്തിന്റെ ആധ്യത്മിക വളർച്ചയ്ക്കും ഇടവക ജനങ്ങൾ തമ്മിലുള്ള സൗഹൃദത്തിനും, കൂട്ടായ്മക്കും വഴി ഒരുക്കുന്ന കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ കുടുംബാംഗങ്ങളോടും ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ തീമോത്തിയോസ് അഭ്യർഥിച്ചു.