Latest News

ഇന്ത്യന്‍ ഓവർസീസ് കോൺഗ്രസ്സ് ഈസ്റ് ഇന്ഗ്ലണ്ട് റീജിയണൽ കമ്മിറ്റി നിലവിൽ വന്നു

2019-03-10 04:10:01am | സുജു ഡാനിയേല്‍

നോർഫോക്:ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റിയുടെ കീഴിലുള്ള  ഔദ്യോഗിക പ്രവാസി സംഘടനയായ ഇന്ധ്യൻ ഓവർസീസ് കോൺഗ്രസ്സ് കേരളം ഘടകം നോർഫോക്കിൽ നിലവിൽ വന്നു.കഴിഞ്ഞ ദിവസം കൂടിയ യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പ്രസിഡന്റ് ജെയ്സൺ  പന്തപ്ലാക്കൽ
വൈസ് പ്രസിഡന്റ്  സ്റ്റീഫൻ ദേവസിയ
ജനറൽ സെക്രട്ടറി   ജെസോസ്  പാപ്പച്ചൻ  സ്രാമ്പിക്കൽ,സെക്രട്ടറി റോയ്‌മോൻ മത്തായി
ജോയിന്റ് സെക്രട്ടറി മാനുവൽ  കെ ജോസ്
ട്രെഷറർ സിറിയക് കടവിൽച്ചിറ
കമ്മിറ്റി അംഗങ്ങൾ നിഷാന്ത് വിവേകാനന്ദൻ,
സിജി സെബാസ്റ്യൻ,റോബിൻ ചെറുവള്ളി,ടോണി പാലക്കാലം,പ്രദീപ് കൊച്ചാപ്പള്ളിൽ,
യൂത്ത് കോർഡിനേറ്ററായി അജേഷ് കെ ജോസിനെയും തിരഞ്ഞെടുത്തു.

അക്രമ രാഷ്ട്രീയത്തിന് നേതൃത്വം നൽകുന്ന സി.പി.എം. കാപാലിക്കാരുടെ  വെട്ടും കുത്തുമേറ്റു കാസർകോഡ് പെരിയയിൽ അതിദാരുണമായി കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിന്റേയും ശരത് ലാലിന്റെയും നിഷ്ടൂരമായ കൊലപാതകത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു  കൂടി മുൻഗണന നൽകുന്ന രീതിയിൽ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കാൻ യോഗം തീരുമാനിച്ചു.

ഉടൻ തന്നെ വിപുലമായ യോഗം വിളിച്ചു ചേർത്ത് പ്രവർത്തനം വിപുലീകരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. സമാഗതമായ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ വിജയമുറപ്പിക്കുവാനായി കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുമായി ചേർന്ന് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം
കുറിക്കുവാൻ യോഗത്തിൽ തീരുമാനമായി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് യൂത്ത് കോർഡിനേറ്റർ ബിബിൻ കുഴുവേലിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.