Latest News

ഓർമകൾ പങ്കുവെച്ച് ബ്രിസ്റ്റോളിൽ കെ .എം . മാണി സാർ അനുസ്മരണയോഗം

2019-04-16 02:55:04am | മനുവേല്‍ മനുവേല്‍

 ബ്രിസ്റ്റോൾ -: ജനാധിപധ്യ വിശ്വാസികളും അദ്ധ്വാന വർഗാനുഭാവികളുമായ ധാരാളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന യൂ.കെ യിലെ പ്രധാന സ്ഥലമായ ബ്രിസ്റ്റോളിൽ നടന്ന കെ .എം.മാണി സാർ അനുസ്മരണം ജനപ്രാധിനിത്യം കൊണ്ടും വൈകാരികമായ അനുഭവ പങ്കുവയ്ക്കൽ കൊണ്ടും അവിസ്മരണീയമായി. നേരിട്ടും കുടുംബപരമായും സംമൂഹ്യമായും മാണി സാറിനെ നേരിട്ടറിഞ്ഞവരും മനസ്സിലാക്കിയവരും ഒറ്റയ്ക്കും കൂട്ടായും അദ്ദേഹത്തെ സ്മരിച്ചപ്പോൾ പലരുടെയും കണ്ഠമിടറുന്നതായി തോന്നി. ചിലരെ സംബന്ധിച്ചിടത്തോളം മാണി സാർ ഒരു അത്ഭുത പ്രതിഭാസമായിരുന്നു .

മറ്റു ചിലർ പ്രഗത്ഭനായ സാമ്പത്തിക വിദഗ്ദ്ധനായും , ജനകീയനായ ഭരണ കർത്താവായും, കർഷക രക്ഷകനായും, മാതൃകാ കുടുംബനായകനായും ഒക്കെ മാണി സാറിനെ വിശേഷിപ്പിച്ചു . കൂടുതൽ അടുത്തറിഞ്ഞനുഭവിച്ചവർ പിതൃതുല്യനും വാത്സല്യനിധിയുമായ ഒരു അനുപമ വ്യക്തിത്വമായി മാണി സാറിനെകുറിച്ച് പറഞ്ഞപ്പോൾ ഹാളിലുണ്ടായിരുന്നവർക്കാർക്കും ഒട്ടും അതിശയോക്തി തോന്നിയില്ല .
>
> ബ്രിസ്റ്റോളിൽ ഫിഷ്പോൻഡ്‌സ് സെന്റ് ജോസഫ്‌സ് ഹാളിൽ ഏപ്രിൽ പതിനാലാം തിയതി ഞായറാഴ്ച്ചയാണ് അനുസ്മരണം നടന്നത് .> പ്രോഗ്രാം കോഓർഡിനേറ്റർ മാനുവൽ മാത്യു അദ്ത്യക്ഷത വഹിച്ച യോഗത്തിൽ പ്രവാസി കേരളാ കോൺഗ്രസ് നാഷണൽ സെക്രട്ടറി ബെന്നി അമ്പാട്ട് ,ബ്രിസ്റ്റോൾ കേരളാ കോൺഗ്രസ് നേതാക്കളും സഹ പ്രോഗ്രാം കോർഡിനേറ്റര്മാരുമായ പ്രഥമ ബ്രിസ്ക പ്രസിഡന്റ് ജോമോൻ സെബാസ്റ്യൻ , രാജുമോൻ പി.കെ ,ഓവർസീസ് കോൺഗ്രസ് നേതാവും ബ്രിസ്റ്റോൾ ബിസിനസ് ഫോറം പ്രെസിഡന്റുമായ പ്രസാദ് ജോൺ ,മാണി സാറിന്റെ കുടുംബ സൗഹൃദ ശ്രേണിയിലുള്ള പ്രമുഖ സാംസ്കാരിക - കാരുണ്യ പ്രവർത്തകൻ ജഗതീഷ് നായർ , ബ്രിസ്റ്റോൾ കേരളൈറ്റ്സ് അസോസിയേഷൻ ( ബ്രിസ്ക ) പ്രസിഡന്റ് ടോം ജേക്കബ് , ജനറൽ സെക്രട്ടറി ഷാജി വർക്കി ,സീറോ- മലബാർ ട്രസ്റ്റിമാരായ സെബാസ്റ്റ്യൻ ലോനപ്പൻ ,മെജോ ചെന്നേലിൽ സീറോ -മലങ്കര സെക്രട്ടറി റെജി മാണികുളം , ട്രുസ്ടീ വിനോദ് ജോൺസൻ , സീറോ- മലങ്കര ചർച് സൺ‌ഡേ സ്കൂൾ ഹെഡ് മാസ്റ്റർ വിനോയ് മാത്യു ,  ‌ഫിഷ്പോൻഡ്‌സ് സ്നേഹ അയൽക്കൂട്ടം പ്രസിഡന്റ് ജോസ് കല്ലറച്ചുള്ളി , കൾച്ചറൽ അഫെയേഴ്സ് കോഓർഡിനേറ്റർ ജോജി മാത്യു ,ബ്രിസ്ക ഭാരവാഹികളായ ജീവൻ തോമസ് ,സന്തോഷ് ജേക്കബ് പുത്തേട്ട് , സജി മാത്യു ,കേരളാ യൂത്ത് ഫ്രണ്ട് ( ) മുൻ സംസ്ഥാന സെക്രട്ടറി രാജുമോൻ പി. കെ. , ബ്രിസ്ക മുൻ ജനറൽ സെക്രട്ടറിയും ജനപക്ഷം നേതാവുമായ ജോസ് തോമസ് ( ബോബി മാറാമാറ്റം ), യൂ. ബി .എം.എ പ്രെസിഡന്റും യുക്മ മുൻ റീജിയണൽ ട്രെഷറുമായ ജാക്സൺ , കേരളാ കോൺഗ്രസിന്റെയും ഓവർസീസ് കോൺഗ്രസിന്റെയും ബ്രിസ്റ്റൊളിലെ നേതൃ നിരയിലുള്ള സാജൻ സെബാസ്റ്റ്യൻ ,ജഗ്ഗി ജോസഫ് , ബാബു അളിയത്, ജെയിംസ് ജേക്കബ് പറയരുപറമ്പിൽ,വിൻസെന്റ് തോമസ് പരണികുളങ്ങര , ജെജിസൻ ജോസ് , ജോർജ് തോമസ് ( റെജി മണിയാലിൽ ), തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു . മുതിർന്ന പ്രവാസിയും കേരളാ കോൺഗ്രസ് അനുഭാവിയുമായ ജോസ് മാത്യു തേവർപറമ്പിൽ നാൽപ്പതു വർഷങ്ങൾക്ക് മുൻപ് മുതൽ മാണി സാറുമായുള്ള സൗഹൃദാനുഭവങ്ങൾ വിവരിച്ചു .


>
> തലേ ദിവസം സൗത്തമേടിൽ നടന്ന ആലോചനാ യോഗത്തിലും പലരും കുടുംബ സമേതം പങ്കെടുത്തിരുന്നു . ഞായറാഴ്ച മുൻനിശ്ചയ പ്രകാരമുള്ള ജോലിത്തിരക്കുള്ളവർ സൗത്തമേഡ് യോഗത്തിലെത്തി അനുശോചനം അറിയിച്ചിരുന്നു . ബ്രാഡ്‌ലി സ്റ്റോക്ക് ടൌൺ കൗൺസിലർ ടോം ആദിത്യ , ഓവർസീസ് കോൺഗ്രസ് നേതാവ് കൂടിയായ യു.കെ. കെ.സി .എ പ്രസിഡന്റ് തോമസ് ജോസഫ് , ബ്രിസ്ക മുൻ പ്രെസിഡന്റുമാരായ ജോജിമോൻ കുര്യാക്കോസ് , ഷെൽവി വർക്കി ,കെ .സി. വൈ .എൽ അഡ്‌വൈസറും മുൻ ബ്രിസ്ക ട്രെഷറുമായ ബിജു അബ്രാഹം , ബ്രിസ്ക വൈസ് പ്രസിഡന്റ് ബെന്നി കുടിലിൽ ,അബ്രാഹം മാത്യു ,പ്രവാസി കേരളാ കോൺഗ്രസ് നേതാക്കളായ ജെയിംസ് ഫിലിപ്പ് കുന്നുംപുറം , ഗ്രെയ്‌സൺ മുപ്പ്രാപ്പിള്ളിൽ ,സുബിൻ സിറിയക് ,റെജി തോമസ് , ബിനു ജോൺ , ലിജോ , ഓവർസീസ് കോൺഗ്രസ് നേതാവും യു. കെ യിലെ പുതുപ്പള്ളി സംഗമം കോർഡിനേറ്ററുമായ റോണി എബ്രാഹം ,ഡയമണ്ട് ക്ലബ് പ്രസിഡന്റ് നോയിച്ചൻ അഗസ്റ്റിൻ , ബോബി സൈമൺ , കിഷൻ പയ്യന,ജോർജ് തോമസ് ( റെജി മണിയാലിൽ ), ബിനോയ് മാങ്കോട്ടിൽ , ബിജി ബാബു ,വിഭ വിനോദ് , ജോളി മാത്യു തുടങ്ങിയവരാണ്‌ സൗത്തമേട് യോഗത്തിലെത്തി അനുശോചനം അറിയിച്ചത് .
>
> ബ്രിസ്റ്റോൾ സീറോ- മലബാർ പള്ളി വികാരി ഫാ . പോൾ വെട്ടിക്കാട്ട് മരണ വിവരം അറിഞ്ഞപ്പോൾ തന്നെ അനുശോചനം അറിയിക്കുകയും ശവ സംസ്കാരം നടന്ന ദിവസം വിശുദ്ധ കുർബാന മദ്ധ്യേ അനുസ്മരിക്കുകയും ചെയ്തു . മാണി സാറുമായി ചെറുപ്പം മുതൽ ആത്മബന്ധം പുലർത്തിയിരുന്ന ഗ്രേറ്റ് ബ്രിട്ടൺ സീറോ- മലബാർ വിശ്വാസ പരിശീലന ഡയറക്ടർ ഫാ . ജോയ് വയലിൽ ഉം അനുശോചിച്ചു