Latest News

ഓ ഐ സി സി യു കെ സമ്മേളനം ജൂൺ 4 ഞായറാഴ്ച 2 മണിക്ക് ലണ്ടനിൽ

2017-05-19 02:38:52am |

ലണ്ടൻ: പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് സമ്മേളനം
വിളിച്ചു ചേർക്കുന്നു.ജൂൺ 4 ഞായറാഴ്ച 2 മണിക്ക് ലണ്ടനിലെ മലബാർ ജങ്ക്ഷൻ ഹോട്ടലിലാണ് പരിപാടി നടക്കുന്നത് .യോഗത്തിൽ മുഴുവൻ പ്രവർത്തകരും ഭാരവാഹികളും പങ്കെടുക്കുന്നതോടൊപ്പം കൗൺസിലർമാർ സാമൂഹിക നേതാക്കന്മാർ തുടങ്ങിയവർ സന്നിഹിതരായിരിക്കും.ഓഐസിസിയുടെ ഭാവികാല പ്രവർത്തനങ്ങൾ,കൂടുതൽ പ്രവർത്തകരെ ഉൾപ്പെടുത്തി സംഘടനയെ ശക്തീകരിക്കുക,നാട്ടിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്തു പകരുക തുടങ്ങി വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യപ്പെടും.

പ്രസ്തുത സമ്മേളനത്തിൽ മുഴുവൻ പ്രവർത്തകരും ഭാരവാഹികളുംപങ്കെടുക്കണമെന്ന്
ഓ ഐ സി സി യു കെ നാഷണൽ ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ ടി ഹരിദാസ് അഭ്യർത്ഥിച്ചു

വിലാസം
Malabar  Junction Restaurant, 107 Great Russell St, Bloomsbury, London WC1B 3NA.