Latest News

അലീഷയെന്ന വാവച്ചി! ആ പുഞ്ചിരിപ്രഭയുടെ ഓര്‍മ്മയില്‍ മലയാളികള്‍ക്കൊപ്പം ഇംഗ്ലീഷുകാരും

2017-03-06 12:41:20am | ലോറന്‍സ് പെല്ലിശേരി

അലീഷ- ദി ലൈറ്റ് ഹൗസ് ഓഫ് ഹോപ്: 2015 ജൂണ്‍ 28 നു കാന്‍സര്‍ അപഹരിച്ച അലീഷയുടെ പതിനാലാം ജന്മദിനമായ ഫെബ്രുവരി 25 നു ജി.എം.എ ചെല്‍ട്ടന്‍ഹാം യൂണിറ്റ് ഒരുക്കിയ ചാരിറ്റി നൈറ്റ് ആ ക

 

ൊച്ചു മിടുക്കിയുടെ നിലക്കാത്ത പുഞ്ചിരിയുടെ ഓര്‍മ്മപ്പെടുത്തലായി മാറി. അലീഷയുടെ ഇഷ്ടനിറമായ മഞ്ഞ വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയവര്‍ അക്ഷരാര്‍ത്ഥത്തില്‍ അതൊരു മഞ്ഞമന്ദാര താഴ്വാരമാക്കി. കുഞ്ഞു പ്രായത്തില്‍ തന്നെ കാന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ മൂലം പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് കഴിയുന്ന കുരുന്നുകളുടെ അവസാന ആഗ്രഹ സഫലീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി, മെയ്ക്ക് എ വിഷുമായി സഹകരിച്ചാണ് ഈ സായാഹ്നം ഒരുക്കിയത്. സംഘാടകരുടെ പ്രതീക്ഷകള്‍ക്ക് അപ്പുറത്ത് ഗ്ലോസ്റ്റര്‍ഷെയറില്‍ നിന്നും മറ്റ് അടുത്ത കൗണ്ടികളില്‍ നിന്നും മലയാളികള്‍ക്കൊപ്പം ഇംഗ്‌ളീഷുകാരും ഒഴുകിയെത്തിയതോടെ ചാരിറ്റി നൈറ്റ് അതിന്റെ ഔന്നത്യം കൈവരിച്ചു. 

അലീഷയുടെ കുടുംബ സുഹൃത്തും ജി.എം.എ സെക്രട്ടറിയുമായ മനോജ് വേണുഗോപാല്‍ ഒരുക്കിയ വീഡിയോ ഡോക്യൂമെന്ററിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ചിരിയും കുസൃതികളും കൗതുകങ്ങളും നിറഞ്ഞു സമ്പന്നമായ അവളുടെ ഹ്രസ്വ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി മാറിയ ആ വീഡിയോ അവിടെ സന്നിഹിതരായിരുന്ന എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു. -ജി.എം.എ ചെല്‍ട്ടന്‍ഹാം യൂണിറ്റിന്റെ അനുഗ്രഹാശിസ്സുകളോടെ അലീഷയുടെ കൊച്ചു കൂട്ടുകാരും ജി.എം.എ യുടെ യുവ നേതൃനിരയും ചേര്‍ന്നാണ് ആ സായാഹ്നത്തിന് നൃത്ത നൃത്ത്യങ്ങളുമായി നിറം പകര്‍ന്നത്. പഠനത്തിലും കലാരംഗത്തും ഒരു പോലെ മികവ് പുലര്‍ത്തിയിരുന്ന അലീഷയെന്ന ചിരിക്കുടുക്കയുടെ പുഞ്ചിരിക്കുന്ന മുഖച്ചിത്ത്രത്തിനു മുന്നില്‍ വേദിയിലേക്ക് കുരുന്നുകള്‍ ഒഴുകിയെത്തിയപ്പോള്‍ അത് ഒരു വേറിട്ട കാഴ്ചയായി മാറി. അലീഷയുടെ ഇഷ്ടപ്പെട്ട ഗാനങ്ങളും നൃത്തങ്ങളും കോര്‍ത്തിണക്കി അവളുടെ കൂട്ടുകാര്‍ ചേര്‍ന്നൊരുക്കിയ ശ്രദ്ധാഞ്ജലിയിലൂടെ അലീഷ അവിടെ പുനര്‍ജ്ജനിക്കുകയായിരുന്നു.

അലീഷയെന്ന തന്റെ വാവച്ചിയുടെ വേര്‍പാട് ഉള്‍കൊള്ളാന്‍ പാടുപെട്ടിരുന്ന അവളുടെ പിതാവ് രാജീവ് ജേക്കബും ആറ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കാന്‍സര്‍ രോഗം മൂലം മറ്റ് രണ്ട് മക്കളേയും അവരുടെ അമ്മ ബീന രാജീവിന്റെ സുരക്ഷിത കരങ്ങളില്‍ ഏല്‍പ്പിച്ചു വാവച്ചിയുടെ അടുത്തേക്ക് യാത്രയായിരുന്നു. ചടങ്ങില്‍ സജീവ സാന്നിദ്ധ്യമായിരുന്ന അലീഷയുടെ അമ്മ ബീന രാജീവും ചേച്ചി അമീഷയും കുഞ്ഞനുജത്തി അനീഷയും അലീഷയുടേയും രാജീവിന്റെയും സ്മരണകളില്‍ മുഴുകിയപ്പോള്‍ കേവലം ഒരു ചാരിറ്റി നൈറ്റിലുപരി ജി.എം.എ കുടുംബം മുഴുവനും മനസ്സുകൊണ്ടും പ്രാര്‍ത്ഥന കൊണ്ടും അവരോടൊപ്പം ചേരുകയായിരുന്നു. ഈ തീരാ വേദനയിലും വാവച്ചിയുടേയും രാജീവിന്റെയും ജീവിക്കുന്ന ഓര്‍മ്മകള്‍ തുടര്‍ന്നുള്ള അവരുടെ ജീവിതത്തിന് മാര്‍ഗ്ഗ ദീപമാകുമ്പോള്‍ അവര്‍ക്കൊപ്പം താങ്ങുീ തണലുമായി ഗ്ലോസ്റ്റര്‍ഷയര്‍ മലയാളികള്‍ എന്നുമുണ്ടാകും എന്നതിന്റെ പ്രത്യക്ഷ പ്രകടനമായി മാറി ആ സായാഹ്നം.