ജോർജ്കുട്ടി വടക്കേകുറ്റിന്റെയും ഷിൻസൺ മാത്യു വിന്റെയും ടീം പടി ഇറങ്ങുബോൾ സികെസിയെ നയിക്കാൻ എത്തുന്നത് ജോൺസൺ യോഹന്നാനും ബിനോയി തോമസും ടീമും

2019-05-07 01:35:06am | ഷിൻസൺ മാത്യു

കഴിഞ്ഞ ഒരു വർഷ കാലം കവന്റി കേരളാ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായി ശ്രീ ജോർജ്കുട്ടി വടക്കേക്കുറ്റിന്റെ നേത്രുത്ത്വത്തിലുള്ള 19 അംഗ കമ്മറ്റി നിസ്വാർത്ഥ സേവനങ്ങൾക്ക് ശേഷം ഇന്നലെ പടി ഇറങ്ങിയത് ഒത്തിരി സ്വപ്ന തുല്യമായ പ്രവർത്തനങ്ങൾക്ക് ശേഷമാണ്.

കവന്റി കേരളാ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായി സോഷ്യൽ ബോധവൽക്കരണ സെമിനാറും, മെഡിക്കൽ ബോധവൽക്കരണ സെമിനാറും നടത്തിയതോടൊപ്പം നാട്ടിൽ പ്രളയം ഉണ്ടായപ്പോൾ പത്തു ലക്ഷത്തിൽ അധികം പൗണ്ട് നാട്ടിൽ എത്തിക്കാനും കഴിഞ്ഞ കമ്മറ്റിക്ക് സാധിച്ചു എന്ന കാര്യം വളരെ പ്രശംസനീയമാണ്. പ്രളയത്തിന് ശേഷം നാട്ടിലോട്ട് സാധനങ്ങൾ കയറ്റി അയക്കാൻ UUKMA യുടെ National Sorting Centre ആയി പ്രവർത്തിച്ചതിന് UUKMA യുടെ പ്രത്യേക ജ്യൂറി അവാർഡ് സി കെ സി ക്ക് ലഭിക്കുകയുണ്ടായി.

ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി കനിവ് ചാരിറ്റി പ്രവർത്തനത്തിലൂടെ അഞ്ച് നിർദ്ധന കുടുംബാങ്കങ്ങളെ സഹായിച്ച് കഴിഞ്ഞ കമ്മറ്റി വളരെ അധികം ശ്രദ്ധ നേടി. വളരെ സുതാര്യമായ പ്രവർത്തനങ്ങളിലൂടെയും, ശ്രീ ജോമോൻ വല്ലൂർ പ്രസിഡന്റായിരുന്ന മുൻ കമ്മറ്റി കൈമാറി തന്ന പൈസയും കൂടി കൂട്ടി പതിനായിരത്തിൽ അധികം പൗണ്ട് സേവിംഗ്സ് അക്കൗണ്ണ്ടിലും , കനിവ് ചാരിറ്റി അക്കൗണ്ണ്ടിലും ആയി മിച്ചം വെച്ചപ്പോൾ മുപ്പതിനായിരം പൗണ്ടിന് മുകളിലായിരുന്നു ഒരു വർഷത്തെ സി കെ സി യുടെ മൊത്തം വരവ് ചിലവ്.

ഒരു എൽസിഡി വാളോട് കൂടിയ ക്രിസ്തുമസ്സ് പരുപാടി പുതുമ നിറഞ്ഞതും എല്ലാവരാലും ആസ്വദിച്ചതും കമ്മറ്റി അംഗങ്ങൾ പ്രത്യേഗം എല്ലാവരുടെയും അഭിനന്തനം ഏറ്റ് വാങ്ങുന്നതും ആയിരുന്നു.കൂട്ടികൾക്കായി പ്രത്യേഗം മാജിക് ഷോയും , മിമിക്സും, ലൈവ് ഗാനമേള യോടും കൂടി ഒരു Charity Annual Day ഒരുക്കിയത് ഈ കമ്മിറ്റിയുടെ ഉത്സാഹം എടുത്ത് കാണിക്കുന്നതും എല്ലാവർക്കും ഒരു പോലെ ആസ്വതിക്കത്തക്കതും ആയിരുന്നു.

ഒത്തിരി നല്ല പ്രവർത്തനങ്ങളിലൂടെ എല്ലാവരുടെയും പ്രശംസ ഏറ്റ് വാങ്ങിയതിന് ശേഷം ആണ് ജോർജ്കൂട്ടി വടക്കേകറ്റിന്റെ യും, ഷിൻസൺ മാത്യു വിന്റെയും, തോമസ് മണിയങ്ങാട്ടി ന്റെയും നേത്രുത്ത്വത്തിലുള്ള 19 അംഗ കമ്മറ്റി സ്താനം ഒഴിയുന്നത്. ശ്രീ ജോൺസൺ യോഹന്നാൻ പ്രസിഡന്റായും, ശ്രീ ബിനോയി തോമസ് സെക്രട്ടറി ആയും ശ്രീ സാജു പള്ളിപ്പാടൻ ട്രഷററായും ഉള്ള പുതിയ കമ്മറ്റി സികെസി യെ വലിയ ഉന്നതങ്ങളിലേക്ക് നയിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.