കേംബ്രിഡ്ജ് ടീമുകള്‍ ഇഞ്ചോടിഞ്ച് പോരാടി, ഒടുവില്‍ കേംബ്രിഡ്ജ് ടീം വിജയകിരീടം ചൂടി

2017-03-08 02:42:57pm |

ഇടുക്കി ജില്ലാ സംഗമം നടത്തിയ രണ്ടാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടുര്‍ണമെന്റ് നോട്ടിംഗ്ഹാമില്‍ ബില്‍ബ്രോ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്നു. ശനിയാഴ്ച രാവിലെ  പത്തു മണിക്ക്   രജിഷ്ട്രേഷന്‍ ആരംഭിച്ചൂ. പതിനൊന്നു മണിക്ക് ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ റോയി മാത്യു മാഞ്ചസ്റ്റര്‍

 

ഉദ്ഘാടനം ചെയ്തു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എത്തിയ മുപ്പത്തിരണ്ട് ടീമുകള്‍ നാലു കോര്‍ട്ടുകളിലായി മാറ്റുരച്ചപ്പോള്‍ കായിക പ്രേമികള്‍ക്ക് ഒരു വിസ്മയവിരുന്നാണ് സമ്മാനിച്ചത്. രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയ മല്‍ത്സരങ്ങള്‍ വൈകിട്ട് ഏഴു മണി വരെ നീണ്ടൂ.കയ്യും മെയ്യും മറന്ന് മല്‍സരാര്‍ഥികള്‍ തികഞ്ഞ പോരാട്ട
വീര്യത്തോടെ ഏറ്റുമുട്ടിയപ്പോള്‍ ഹൃദയം നിലച്ചുപോകുമോ എന്ന അവസ്ഥയിലേക്കു വരെ മത്സരം കാണികളെ എത്തിച്ചിരുന്നു.  കളിക്കാരും കാണികളുമായി നൂറില്‍ പരം ആളുകള്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നിരുന്നു. കളിക്കാര്‍ക്ക് കാണികള്‍ ആവേശവും പ്രോല്‍സാഹനവും നല്‍കിയപ്പോള്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ രണ്ടാമത്  ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് യുകെയിലെ മികവുറ്റ ടൂര്‍ണമെന്റുകളില്‍ ഒന്നായി മാറി.ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഒന്നാം സമ്മാനം ബിജു- മാത്യൂസ് (കേംബ്രിഡ്ജ്), രണ്ടാം സമ്മാനം ജിജോ - കുഷ് (നോട്ടിങ്ഹാം), മൂന്നാം സമ്മാനം കിരണ്‍ - അലോയ് (ലെസ്റ്റര്‍), നാലാം സമ്മാനം ജസ്റ്റിന്‍ - ബാബു (ഇടുക്കിജില്ലാസംഗമം) എന്നിവരും ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളായ രാകേഷ് - അരുണ്‍ (നോട്ടിങ്ഹാം), മെബിന്‍ - വിജി (ലെസ്റ്റര്‍), ബിജോ - സുമിത് (ബിര്‍മിങ്ഹാം), ദീപക് - ശിവ (ഡെര്‍ബി) എന്നിവരും സമ്മാനങ്ങള്‍ കരസ്ഥമാക്കി. -