Latest News

പുതുവർഷാരംഭം ഗംഭീരമാക്കാൻ ഒരുങ്ങി കവൻ ട്രി കേരളാ സ്കൂൾ

2019-08-25 04:16:50am | ഷിൻസൺ

കവൻട്രി കേരളാ സ്ക്കൂളിലെ പുതുവർഷാരംഭ അധ്യാപക റിഫ്റഷർ ട്രെയിനിംഗ് ഓഗസ്റ്റ് 24 ശനിയാഴ്ച അസിസ്റ്റൻറ് ഹെഡ്‌ ടീച്ചർ ശ്രീ ഷിൻസൺ മാത്യുവിന്റെ ഭവനത്തിൽ കൂടി. പുതുവർഷത്തിൽ സ്വീകരിക്കേണ്ട പഠന രീതികൾ വിലയിരുത്തി. മലയാളം മിഷൻ യു കെ ചാപ്റ്റർ സെക്രട്ടറി ശ്രീ ഏബ്രഹാം കുര്യൻ കവൻട്രി കേരളാ സ്ക്കൂൾ ചെയർമാൻ ബിറ്റാജ് അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.

ആറു മാസത്തിനു ശേഷം നടക്കുന്ന മൂല്യനിർണ്ണയമായ പഠനോത്സവത്തിന് കുട്ടികളെ സജ്ജരാക്കുന്നതിനായി മലയാളം മിഷൻ നിർദ്ദേശിച്ചിട്ടുള്ള രീതിയിൽ നിരന്തര മൂല്യ നിർണ്ണയം നടത്താൻ യു കെ മിഷൻ സെക്രട്ടറി നിർദ്ദേശിച്ചത് അദ്ധ്യാപകർ അംഗീകരിച്ചു. റിഫ്രഷർ കോഴ്സിൽ അസൗകര്യം മൂലം വരാതിരുന്നവർക്ക് വേണ്ട നിർദ്ദേശങ്ങൾ പിന്നിട് കൊടുക്കുന്നതാണ് എന്നും അതിനു വേണ്ട സൗകര്യം ഒരുക്കുന്നതാണ് എന്നും സ്ക്കൂൾ കൺവീനർ ശ്രീ ബിറ്റാജ് അഗസ്റ്റിൻ അറിയിച്ചു. സ്ക്കൂൾ തനതായി നിർമ്മിച്ച നിരന്തര മൂല്യ നിർണ്ണയ രീതികൾ പിന്തുടരുന്നതോടൊപ്പം മലയാളം മിഷന്റെ മൂല്യനിർണ്ണയ രീതികൾ പിന്തുടരേണ്ടതിന്റെ ആവശ്യകത ടീച്ചർമാർ തന്നെ മുന്നോട്ടുവച്ചു -

മലയാളം മിഷൻ യുകെ ചാപ്റ്ററുമായി ആലോചിച്ച് ആറു മാസത്തിനു ശേഷം മൂല്യനിർണ്ണയമായ പഠനോത്സവത്തിന് ഒരു തിയതി തീരുമാനിക്കാനും അതിനനുസരിച്ച് ക്ലാസുകൾ ഈ വർഷാരംഭം മുതൽ നടത്തുവാനും അതിനെ അടിസ്ഥാനപ്പെടുത്തി ടീച്ചേഴ്സ് മനുവൽ ഡിസൈൻ ചെയ്യുവാനും അധ്യാപകർ തീരുമാനിച്ചു. കുട്ടികളുടെ പോർട്ട് ഫോളിയോകൾ കൃത്യമായി വർഷാരംഭം മുതൽ നടപ്പിലാക്കാനും തിരുമാനിച്ചു. കുട്ടികളിലെ മലയാളം പുസ്തകപാരായണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളെ പറ്റി മാത്യു മാഷ് വിശദീകരിച്ചു. പഠനോത്സവത്തിന് പിന്തുടരേണ്ട വിവിധ രീതികൾ ശ്രീമതി ബിന്ദു പോൾസണും ശ്രീമതി ഷിജി തോമസും വിശദീകരിച്ചു.

അക്ഷര വാക്ക് കോണിയും പാമ്പും കളി ഡിസൈൻ ചെയ്ത് അത് എങ്ങനെ കുട്ടികൾക്ക് ഉപകാരപ്പെടും എന്ന് മേരി ബിറ്റാജ് വിശദീകരിച്ചു. കേരള സ്ക്കൂൾ കവൻട്രിയിലെ ഏറ്റവും നല്ല ക്ലാസ് കൈകാര്യം ചെയ്യുന്ന ഷിൻസൺ മാത്യു ആ ക്ലാസ് അങ്ങനെ തന്നെ നിലനിർത്തുന്ന തെങ്ങനെ എന്ന് വിശദീകരിച്ചു. ആറു മാസത്തിനു ശേഷം മൂല്യനിർണ്ണയമായ പഠനോത്സവം നടത്തുന്നതിന് കവൻട്രി കേരള സ്ക്കൂളിലെ കുട്ടി കളെ സജ്ജമാക്കാൻ തീരുമാനിച്ചു,മീറ്റിംഗ് നടത്താൻ സൗകര്യമൊരുക്കിത്തന്ന ഷിൻസണ് നന്ദി പറഞ്ഞ് മീറ്റിംഗ് അവസാനിപ്പിച്ചു.