Latest News

അതിവിപുലമായ ഓണാഘോഷങ്ങളുമായി മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ

2019-08-29 02:25:29am | മുരളീ മുകുന്ദന്‍

നാട്ടിലെ പോലെ തന്നെ ഓണത്തെ വരവേൽക്കുവാനായി ഇക്കൊല്ലവും ലണ്ടനിൽ നമ്മുടെ പൊന്നോണം 2019 അതിവിപുലമായി കൊണ്ടാടുകയാണ് മലയാളി അസ്സോസിയേഷൻ ഓഫ് ദി യു.കെ . അരനൂറ്റാണ്ടോളമായി തുടർന്നുപോരുന്ന കെങ്കേമമായിട്ടുള്ള  ബ്രിട്ടനിലെ ഏറ്റവും വലിയ ഓണ സദ്യയാണ്‌ പ്രഥമഘട്ടമായി ഈ വരുന്ന ശനിയാഴ്ച്ച  ആഗസ്റ്റ് 31 - ന് , 'ഈസ്ററ് ഹാം ട്രിനിറ്റി സെന്ററി'ൽ അരങ്ങേറുന്ന പൊന്നോണ സദ്യ  2019 .

തലേന്ന്  വെള്ളിയാഴ്ച്ച കാലത്തു മുതൽ തന്നെ ഏവരും ലണ്ടനിലെ മലയാളികളുടെ    കെട്ടിട സമുച്ചയമായ 'കേരള ഹൌസി'ൽ ത്തിൽ ഒത്തുകൂടി പച്ചക്കറികളും , പലവഞ്ജനങ്ങളും   വാങ്ങി വന്ന് , ഒത്തൊരുമിച്ച് കറിക്കരിഞ്ഞ്  , പാചകം ചെയ്ത്  ഗൃഹാതുരസ്മരണകൾ അയവിറക്കി കൊണ്ട് മൂന്നുതരം പ്രഥമനുകളും , അതിനൊത്ത രുചിയോടെയുള്ള ഓണ വിഭവങ്ങളായ പതിനഞ്ചിൽ പരം കറികളും  തയ്യാറാക്കി , നാട്ടിലെ പോലെ  വാഴയിലയിൽ ആയതൊക്കെ ,  നാലഞ്ച്  പന്തികളിലായി മലയാളിത്തനിമയോടെ  അണിഞ്ഞൊരുങ്ങി വന്ന് , വിളമ്പിക്കൊടുത്ത്  ഊട്ടുന്ന  ഒരു  ബൃഹത്തായ ,  ഓണ സദ്യ തന്നെയാണിത്.

എല്ലാ കൊല്ലത്തെ പോലെയും ഇതിൽ നിന്നും സ്വരൂപിക്കുന്ന പണമെല്ലാം പിന്നീട്  നാട്ടിലെ  പല സേവന സന്നദ്ധ പ്രവർത്തങ്ങൾക്ക്  ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു .മാവേലി എഴുന്നുള്ളിപ്പും,  ചെണ്ടമേളവും കൂടാതെ അനേകം കലാപരിപാടികളുമായി സെപ്തബർ 15 ഞായറാഴ്ച  , ഉച്ചക്ക് 3 മണിമുതൽ 'ഇൻഫോർഡ് ടൗൺ ഹാളി'ൽ രണ്ടാം ഘട്ടമായി കൊണ്ടാടുന്ന ആഘോഷ വേദിയിൽ ,  'യു.കെ കലാചേതന കഥകളി ട്രൂപ്പി'ലെ കലാമണ്ഡലം വിജയകുമാർ അവതരിപ്പിക്കുന്ന 'പൂതനാമോക്ഷം കഥകളി'യും , അതിനുശേഷം  ഓ.എൻ.വി കുറുപ്പിന്റെ ചെറുമകളായ അമൃത ജയകൃഷ്ണന്റെ
നേതൃത്വത്തിൽ 'മായാലോക ഡാൻസ് ട്രൂപ് ' അവതരിപ്പിക്കുന്ന നൃത്തോത്സവത്തിൽ  'ക്‌ളാസിക് ഡാൻസു'കളടക്കം, ധാരാളം  'ബോളിവുഡ് ഡാൻസു'കളും അരങ്ങേറുന്നുണ്ട് .

കൂടാതെ  ഈ വർഷം 'ജി.സി .എസ് .സി'ക്കും , 'എ-ലെവലി'ലും  ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കിയ മലയാളികളായ വിദ്യാർത്ഥികൾക്ക്  പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നു .
ഒപ്പം തന്നെ ഇക്കൊല്ലത്തെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ  കേരളത്തിൽ നിന്നും വന്നുചേരുന്ന റിമി ടോമിയും , ശ്രീനാഥ് നിഖിലും നയിക്കുന്ന ഗാനമേളയിൽ  യു.കെയിലുള്ള പേരുകേട്ട കലാകാരന്മാർ ഒത്തുചേർന്നുള്ള  സംഗീത നിശയോടു കൂടി യൂറോപ്പിലെ  പ്രഥമ മലയാളി സംഘടനയുടെ പൊന്നോണം 2019 ന് സമാപനം കുറിക്കുന്നു...

ഏവർക്കും സ്വാഗതം  

https://www.facebook.com/mauklondon/videos/755167908247446/?__tn__=%2Cd%2CP-R&eid=ARBybcrLH6oCGveDizy5XtzyHiSYAe-fU5_fS-zV6k6rXI7j5XKomz-MqlxQibvWoJlUis7iftuomrPr  (ഓണസദ്യ വീഡിയോ )

https://www.facebook.com/mauklondon/videos/394731681182135/  (പൊന്നോണം - 2019 വീഡിയോ )