Latest News

യു കെ മലയാളികൾ ഓണ ലഹരിയിലേക്ക് , ആദ്യ ഓണാഘോഷ പരിപാടി നാളെ യോർക്കിൽ

2019-09-01 08:00:54am |

 

യോർക്ക് .അവധിയുടെ ആലസ്യത്തിൽ നിന്നും ഇനിയുള്ള ഒരു മാസത്തിലേറെ യു കെ മലയാളികൾക്ക് ഇനി ഓണക്കാലം .മലയാളി അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന  ആദ്യ മലയാളി ഓണാഘോഷ പരിപാടികൾ നാളെ യോർക്ക് മലായളികളുടെ നേതൃത്വത്തിൽ .രാവിലെ ഒൻ പ തര ക്കു ആഘോഷ പരിപാടികൾ ആരംഭിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു .കേരളത്തനിമയാർന്ന വിവിധ കലാപരിപാടികൾ , മാവേലിയെ വരവേൽപ്പ് , അത്തപ്പൂക്കളം , പരമ്പരാഗത കാലപരിപാടിയായ തിരുവാതിര , വള്ളംകളി , വിവിധ നൃത്ത ഇനങ്ങൾ , നാടകം , മറ്റു കലാപരിപാടികൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട് , ഒരു മുഴുവൻ ദിന പരിപാടിയായി സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്  ജോബി , സെക്രെട്ടറി രാജീവ് എന്നിവർ അറിയിച്ചു . കലാപരിപാടികളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പ്രോഗ്രാം കോഡിനേറ്റേഴ്‌സ് ആയ ജിൻസി , മോഡി , ലിജോ , സ്റ്റീജ  എന്നിവരുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു .