Latest News

ബ്രിസ്‌കയുടെ “പൊന്നോണം 2019 “ സെപ്റ്റംബർ 21 ശനിയാഴ്ച; ടിക്കറ്റ് വിതരണം തുടങ്ങി

2019-09-04 02:54:51am |

ബ്രിസ്റ്റോൾ -: ബ്രിസ്റ്റോൾ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ “ബ്രിസ്‌കയുടെ പൊന്നോണം 2019 “ ഈ മാസം 21 നു ബ്രിസ്റ്റോൾ മുള്ളർ റോഡിനു സമീപമുള്ള ഫെയർ ഫീൽഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും . ആയിരത്തിലധികം പേർക്ക് സ്വയം തയ്യാറാക്കുന്ന “ ഓണ സദ്യ” വിളമ്പുന്നതിലൂടെ മുൻ വർഷങ്ങളിൽ ആഗോള ശൃദ്ധ നേടിയ ബ്രിസ്‌കയുടെ ആഘോഷഷങ്ങൾ പൂർവാധികം ഭംഗിയായി കൊണ്ടാടുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു . ഓണ സദ്യ നടത്തുന്ന ഹാൾ നിയമങ്ങൾ കണക്കിലെടുത്ത് ടിക്കറ്റ് വിതരണം നേരത്തെ തന്നെ പൂർത്തിയാക്കാനാണ് കമ്മിറ്റി ഉദ്ദേശിക്കുന്നത് . അന്നേ ദിവസം ഉണ്ടാകുന്ന അനിയന്ത്രിത തിരക്ക് ഒഴുവാക്കുവാനും അംഗങ്ങൾക്ക് സമയ നഷ്ട്ടമില്ലാതെ നിശ്ചിത ക്രമത്തിൽ ഓണസദ്യയിൽ പങ്കെടുക്കുവാനും മുൻ കൂട്ടിയുള്ള ടിക്കറ്റ് വിതരണം സഹായകരമാവുമെന്നു കമ്മറ്റി പ്രതീക്ഷിക്കുന്നു.

 ടിക്കറ്റ് വിതരണത്തിന്റെ ഔപചാരിക ഉത്‌ഘാടനം പ്രസിഡന്റ് ടോം ജേക്കബ് നിർവഹിച്ചു . മുൻ പ്രസിഡന്റ് മാനുവൽ മാത്യു വിനു ടിക്കറ്റ് കൈമാറിയാണ് ആദ്യ വില്പന നടത്തിയത് . ബ്രിസ്ക ജനറൽ സെക്രട്ടറി ഷാജി വർക്കി , ട്രെഷറർ ജീവൻ തോമസ് , ജോയിന്റ് സെക്രട്ടറി സജി മാത്യു , ആർട്സ് സെക്രട്ടറി സന്തോഷ് ജേക്കബ് പുത്തേട്ട് എന്നിവർ സന്നിഹിതരായിരുന്നു . ഫാമിലിയ്ക്കു 40 പൗണ്ട് , വ്യക്തിഗത ടിക്കറ്റിനു 15 പൗണ്ട് എന്നിങ്ങനെയാണ് സദ്യക്കും കലാസന്ത്യയ്ക്കും കൂടിയുള്ള ടിക്കറ്റ് നിരക്കുകൾ . കൂടുതൽ വിവരങ്ങൾക്ക് കമ്മറ്റിയ്ങ്ങ്ങളുമായി ബന്ധപ്പെടേണ്ടതാണ് .