Latest News

സേവനം യുകെയുടെ നേതൃത്വത്തില്‍ ഗുരുദേവന്റെ 165ാമത് ജയന്തി ആഘോഷം സെപ്തംബര്‍ 15ന് ഗ്ലോസ്റ്ററില്‍ ; സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും

2019-09-04 02:56:39am |

പ്രവാസി മലയാളികളുടെ കൂട്ടായ്മയായ സേവനം യുകെയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 165ാംമത് ജയന്തി ആഘോഷം സെപ്തംബര്‍ 15ന് ഗ്ലോസ്റ്ററില്‍ വിപുലമായ ഘോഷയാത്രയോടുകൂടി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. പരിപാടിയില്‍ സേവനം യുകെ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

 

ജാതിമത വേര്‍തിരിവുകള്‍ ഇല്ലാതെ ഏവരും ഒന്നാണെന്ന മഹത്തായ സന്ദേശം ലോക മലയാളി സമൂഹത്തിലേക്കെത്തിക്കാനായി പ്രവര്‍ത്തിക്കുകയാണ് സേവനം യുകെ. ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ആശയങ്ങള്‍ ഉയര്‍ത്തിപിടിച്ച് സമൂഹ നന്മയ്ക്കായി കൈകോര്‍ക്കാന്‍ എല്ലാ അംഗങ്ങളും ഒരേ മനസോടെ പ്രവര്‍ത്തിക്കുകയാണ്. ഇക്കുറി ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ അഭിമാനമായ സേവനം യുകെയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ജയന്തി വര്‍ണ്ണശബളമായ ഘോഷയാത്രയോടെയാണ് ഒരുക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണീയ പ്രസ്ഥാനമായ സേവനം യുകെ സെപ്തംബര്‍ 15 ന് ഗ്ലോസ്റ്ററില്‍ വച്ചാണ് വിപുലമായ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സേവനം യുകെയുടെ ഇന്നുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് പിന്നില്‍ കുടുംബാംഗങ്ങളുടെ പിന്തുണ തന്നെയാണ്. ഇക്കുറിയും ഈ പിന്തുണ വേണമെന്ന് സേവനം യുകെ ചെയര്‍മാന്‍ ഡോ ബിജു പെരിങ്ങത്തറ ചെല്‍ട്ടന്‍ഹാമില്‍ ചേര്‍ന്ന മീറ്റിങ്ങില്‍ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.ഇതേ ദിവസം നടക്കുന്ന ജനറല്‍ ബോഡിയില്‍ പുതിയ സാരഥികളെ തിരഞ്ഞെടുക്കും. കഴിഞ്ഞ രണ്ടുവര്‍ഷത്തെ തിരഞ്ഞെടുത്ത പ്രതിനിധികളുടെ സേവനം എടുത്തുപറയേണ്ടത് തന്നെയാണ്.ഇക്കുറി നടന്ന സര്‍വ്വമത സമ്മേളനവും വാര്‍ഷികാഘോഷവും ഗുരുദേവ വിശ്വാസികള്‍ക്ക് വിശ്വാസങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള വേദിയായി .സ്വയം ഒരു സംഘടന അനുകരണീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുമ്പോള്‍ അത് അംഗീകരിക്കാതെ തരമില്ല, അഭിനന്ദിക്കാതെയും. സേവനം യുകെയുടെ നാള്‍ക്കു നാള്‍ പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തില്‍ പ്രശംസനീയമാണ്.ഓക്‌സ്‌ഫോര്‍ഡില്‍ നടന്ന സര്‍വ്വ മത സമ്മേളനവും എയ്ല്‍സ്ബറിയില്‍ വച്ചു നടന്ന ഭക്തിസാന്ദ്രമായ വാര്‍ഷിക ആഘോഷവും ശ്രീനാരായണീയര്‍ക്ക് മികച്ച അനുഭവങ്ങളാണ് സമ്മാനിച്ചത്.

സേവനം യുകെയുടെ ഇന്നേവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാല്‍ ഓരോ അവസരവും കൃത്യമായി വിനിയോഗിച്ചതായി കാണാം. അര്‍ഹിക്കുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ സേവനം യുകെയ്ക്കായി.
യുകെ മലയാളി കുടുംബത്തെ സഹായിക്കാനായി മുന്നോട്ട് വന്ന സംഘടന അകാലത്തില്‍ കുടുംബനാഥന്‍ ഇല്ലാതെയായ രണ്ട് കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി മാതൃക കാട്ടി.

കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഭരണസമിതിയുടെ മികച്ച പ്രവര്‍ത്തനമാണ് ഈ മികവിന് ആധാരം. കേരളം പ്രളയത്തില്‍ വിറച്ചു നിന്നപ്പോള്‍ പല രീതിയിലുള്ള സഹായങ്ങളാണ് പ്രവാസികള്‍ നല്‍കിയത്. സേവനം യുകെ ചെയ്തത് വീട് നഷടപ്പെട്ട ഒരു കുടുംബത്തിനു നല്ല ഒരു പാര്‍പ്പിടം നിര്‍മ്മിച്ചു കൊടുത്തു എന്നുള്ളതാണ്. എന്നും സേവനം യുകെ യുടെ മുഖമുദ്രയായിരുന്ന സഹായഹസ്തം നീണ്ടത് തൃശൂര്‍ ജില്ലയിലെ മനോജിന്റെ കുടുംബത്തിന് നേരെയാണ്.

കോഴിക്കോട് മാനസികരോഗാശുപത്രിയിലേക്ക് വാങ്ങിച്ചു കൊടുത്ത ആശുപത്രി ഉപകരണങ്ങളും, ആലുവ സേവിക സമാജത്തിലെ കുട്ടികള്‍ക്ക് കൊടുത്ത പoന സഹായ ഫണ്ടും, എറണാകുളത്തെ തിരഞ്ഞെടുത്ത ആതുരാലയങ്ങളില്‍ 10 ദിവസം നീണ്ടു നിന്ന അന്നദാനവും, ആലുവാ ശിവരാത്രിയോടനുബന്ധിച്ചുള്ള ആമ്പുലന്‍സ് സര്‍വീസും, ആദിവാസി ഊരില്‍ വെച്ചു കൊടുത്ത സൗരോര്‍ജ്ജ വിളക്ക്, പഠനോപകരണങ്ങള്‍ എന്നിവ നല്‍കിയതും ഉള്‍പ്പെടെ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ഇക്കുറി നമുക്ക് ചെയ്യാനായി.ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം സഹായ സഹകരണങ്ങള്‍ തന്ന എല്ലാ അംഗങ്ങള്‍ക്കും യൂണിറ്റ് കോര്‍ഡിനേറ്റര്‍സിനും ഡയറക്ടര്‍ ബോര്‍ഡ് നന്ദി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഗ്ലോസ്റ്ററില്‍ വെച്ച് ഭംഗിയായി നടന്ന വിഷു നിലാവ് എന്ന സംഗീതനൃത്ത വിരുന്നിലൂടെയാണ് പ്രധാനമായും ഫണ്ട് സ്വരൂപിക്കാന്‍ കഴിഞ്ഞത്. ഇത് സാധ്യമാക്കുന്നതിന് ഏറ്റവും സഹായിച്ച ഗായകരോടും ഗായികമാരോടും സംഘടന എന്നും കടപ്പെട്ടിരിക്കുന്നു.. വിഷു നിലാവ് വന്‍ വിജയമാക്കിയ ഗ്ലോസ്റ്റര്‍ ഷെയറിലെ മലയാളികളോടും, പ്രത്യേകിച്ച് GMA എന്ന സംഘടനയോടും കൃതജ്ഞത അറിയിക്കുന്നു. ഇനിയുള്ള പ്രവര്‍ത്തനങ്ങളിലും എല്ലാ പിന്തുണയും വേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 
News: PRO Sevanam .uk