യോർക്ക് മലയാളികളുടെ ഓണാഘോഷം വർണ്ണാഭമായി

2019-09-08 08:20:07am |

 

യോർക്ക് .ഗൃഹാതുരത്വമുണർത്തുന്ന സ്മരണകളുമായി യോർക്കിലെ മലയാളി കൂട്ടായ്മയായ മെയ് ഓണാഘോഷം നടത്തി . ഒരു മുഴുവൻ ദിന പരിപാടിയായി സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ ആഘോഷങ്ങളിൽ മെയ് കുടുംബത്തിലെ മുഴുവൻ കുടുംബാങ്ങങ്ങളും സകുടുംബം പങ്കു ചേർന്ന് എന്നത് ശ്രദ്ധേയമായി .

ഓണത്തിന്റെ ഓർമ്മകളുണർത്തി തിരുവാതിരകളിയും , വള്ളം കളിയും , മാവേലിയെ വരവേൽപ്പും , ചെണ്ടമേളവും ഉൾപ്പടെ നാടിന്റെ സ്മരണകളും , ഓണം നൽകുന്ന മലയാളിത്തം തുളുമ്പുന്ന സാംസ്കാരിക പരിപാടികളുമായി സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ഓരോ യോർക്ക് മലയാളിയുടെയും മനസ്സിൽ അവിസ്മരണീയമായ ഒരു അനുഭവം ആക്കി മാറ്റാൻ കഴിയുന്ന രീതിയിൽ ക്രമീകരിക്കാൻ സംഘാടകർക്ക്‌ കഴിഞ്ഞു എന്ന് അഭിമാനിക്കാം ,

കുട്ടികളും , മുതിർന്നവരും ചേർന്നവതരിപ്പിച്ച വിവിധ കലാപരിപാടികൾ , കുട്ടനാടിന്റെ ഹൃദയ സ്പന്ദനങ്ങൾ നിറച്ച കേരളത്തിന്റെ സാംസ്കാരിക പ്രതീകമായ വള്ളം കളി , വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവയും എല്ലാവരും നാനായി ആസ്വദിച്ചു .

 

ഓണത്തോടനുബന്ധിച്ചു നടത്തിയ വിവിധ കലാപരിപാടികളിൽ വിജയികളായവർക്കുള്ള സമ്മാനവും ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ വച്ച് വിതരണം ചെയ്തു . പ്രസിഡന്റ് ജോബി , സെക്രെട്ടറി രാജീവ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടികളിൽ ജിൻസി ,മോഡി , ലിജോ , സ്റ്റീജ  എന്നിവരാണ് പരിപാടികൾ ഏകോപിപ്പിച്ചത് .

സഞ്ജയ് യുടെ നേതൃത്വത്തിൽ ജീത ,  ഹെൻറി എന്നിവരാണ് ആഘോഷ പരിപാടികളുടെ ആങ്കേഴ്സ്  ആയി തിളങ്ങിയത് .ഓണാഘോഷ പരിപാടികൾ ബന്ഗിയായി നടത്തുവാൻ സഹകരിച്ച എല്ലാ മെയ് കുടുംബാംഗങ്ങൾക്കും ഭാരവാഹികൾ നന്ദി അറിയിച്ചു .