Latest News

ബ്രിട്ടനിൽ ആദ്യമായി ഡോ .സുനിൽ .പി. ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര

2019-09-10 03:06:07am |

അടുത്ത വാരാന്ത്യത്തിൽ ബ്രിട്ടനിലെ രണ്ട്  വേദികളിൽ മലയാളത്തിലെ മികച്ച പ്രഭാഷകനും , എഴുത്തുകാരനുമായ ഡോ. സുനിൽ. പി. ഇളയിടം സംസാരിക്കുന്നു ...   യു.കെയിലെ സ്വതന്ത്ര ചിന്ത കൂട്ടായ്മയായ എസ്സെൻസ് യു.കെ യുടെ ഹോമിനേം 19 ന്റെ  രണ്ടാമത്തെ പതിപ്പിൽ മുഖ്യ പ്രഭാഷകനായി ഇദംപ്രദമായി  ബ്രിട്ടനില്‍  എത്തിയിരിക്കുകയാണ്  ഡോ. സുനിൽ പി ഇളയിടം  ...

എഴുത്തുകാരൻ , അദ്ധ്യാപകൻ , കലാ -സാഹിത്യ വിമർശകൻ, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ  വിവിധ മേഖലകളിൽ  പ്രശോഭിതനായ ഇദ്ദേഹം ഇപ്പോൾ നമുക്ക് വേണ്ടതായ   മാനവിക  മൂല്യങ്ങളെ കുറിച്ച് തന്റെ പ്രഭാഷണങ്ങളിൽ കൂടി ആഗോള മലയാളികളെ ബോധവൽക്കരിച്ചുകൊണ്ടിരിക്കുന്ന ഒരു  സാംസ്കാരിക പ്രവർത്തകൻ കൂടിയാണ് ...2019 സെപ്റ്റമ്പർ 14 ശനിയാഴ്ച്ച 'ഗാന്ധിയും ആധുനികതാ വിമർശനവും സത്യനാന്തര യുഗത്തിൽ ' എന്ന വിഷയത്തെ ആസ്പദമാക്കി ഡോ സുനിൽ മാഷിന്റെ  പ്രഭാഷണം ലണ്ടനിലെ ഈസ്ററ് ഹാമിലെ ട്രിനിറ്റി സെന്ററിൽ  അരങ്ങേറുന്നു ...

പിറ്റേന്ന് സെപ്തബർ 15 ന് ഞായറാഴ്ച്ച 'അറിവ് , ചരിത്രം, സാമൂഹ്യ വിമോചനം ' എന്ന വിഷയത്തെ കുറിച്ച് ഇദ്ദേഹം ന്യൂകാസിൽ അപ്പോൺ ടൈനി'ലാണ് അടുത്ത പ്രഭാഷണം നടത്തുന്നത് ...  എസ്സെൻസ്  യു.കെയും , കട്ടൻ കാപ്പിയും കവിതയും സംയുക്തമായാണ്   ഈ പ്രഭാഷണങ്ങൾ   നേരിട്ട് കേള്‍ക്കാനുള്ള അപൂര്‍വമായ അവസരം യു.കെ മലയാളികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്   ...


ഏവർക്കും സ്വാഗതം

ബ്രിട്ടനിലെ അടുത്ത പ്രഭാഷണ വേദികള്‍ :-

സെപ്തംബർ 14 ശനി വൈകീട്ട് 4 മണി മുതൽ

Trinity Community Centre, Manorpark, London, E12 6SG

(ഈസ്റ് ഹാം ട്യൂബ് സ്റെഷനില്‍ നിന്നും 2 മിനിറ്റ് നടക്കുന്ന ദൂരം മാത്രം)

സെപ്റ്റംബർ 15 ഞായർ

03:00 – 05:00 PM

Jubilee theatre, St Nicholas hospital, Gosforth, Newcastle, Tyne and Wear, NE3 3KT

https://youtu.be/_WV9Dzj0x5o