ന്യൂ കാസിൽ മാൻ അസോസിയേഷന് പുതിയ ഭാരവാഹികൾ

2019-10-29 10:13:28am |

ന്യൂ കാസിൽ .  വ്യത്യസ്‍തമായ പ്രവർത്തന ശൈലി കൊണ്ടും , ജനപങ്കാളിത്തം കൊണ്ടും  ചുരുങ്ങിയ കാലം കൊണ്ട് യു കെ യിലെ മലയാളി കൂട്ടായ്മകളിൽ പ്രമുഖ സ്ഥാനത്തേക്ക് ഉയർന്ന  ന്യൂ കാസിലിലെ മാൻ അസോസിയേഷന് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു . ഇക്കഴിഞ്ഞ ദിവസം നടന്ന ആനുവൽ  ജനറൽ ബോഡി മീറ്റിങ്ങിൽ വച്ചാണ് പുതിയ ഭരണഘടന അനുസരിച്ചുള്ള തിരഞ്ഞെടുപ്പു നടന്നത് . ഗവർണർ ജനറൽ ആയി ഷിബു മാത്യു എട്ടുകാട്ടിൽ , ഡെപ്യൂട്ടി ഗവർണർ ജനറൽ ആയി സഞ്ജു ജോയി എന്നിവർ യഥാക്രമം തിരഞ്ഞെടുക്കപ്പെട്ടു . അക്കൗണ്ടന്റ് മാരായി  പോപ്സൺ എബ്രഹാം , ജോഷി മാത്യു എന്നിവരെയും , ആർട്സ് സെക്രെട്ടറിമാരായി ജൂബി എം . സി, ജോമാ  ബിജു എന്നിവരും , യുക്മ പ്രധിനിധി ആയി വർഗീസ് തെനംകാല , പി ആർ ഓ ആയി സിമി ഷൈമോൻ , കിഡ്സ് കോഡിനേറ്റർ ആയി ബ്രീസ് ബിജു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു . അഡ്‌വൈസേഴ്സ് ആയി എൽദോസ് പോൾ , ജിബി ജോസ് എന്നിവരെയുംതിരഞ്ഞെടുത്തു .