ട്യൂട്ടേഴ്‌സ് വാലി ഓണ്‍ലൈന്‍ മ്യൂസിക് അക്കാഡമി ആദ്യ ബാച്ച് സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു

2019-12-23 09:46:53am |

ലണ്ടന്‍: ലോകമെമ്പാടുമുള്ള പ്രവാസി കുട്ടികള്‍ക്കായി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാഡമി നടത്തുന്ന കര്‍ണാട്ടിക് ഓണ്‍ലൈന്‍ മ്യൂസിക് ക്ലാസിന്റെ ആദ്യ ബാച്ചിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം കൊച്ചിയിലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്നു.

ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാഡമി ബ്രാന്‍ഡ് അംബാസിഡര്‍ ഗായകന്‍ എം. ജി ശ്രീകുമാര്‍,സിനിമാതാരം ശങ്കര്‍, കലാഭവന്‍ ജോഷി, ട്യൂട്ടേഴ്‌സ് വാലി ഡയറക്ടര്‍ നോര്‍ഡി ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യ ബാച്ചില്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ എല്ലാ കുട്ടികള്‍ക്കും ചടങ്ങില്‍ വച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു .

ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി നിരവധി കുട്ടികള്‍ ആണ് ഇപ്പോള്‍ ഈ ഓണ്‍ലൈന്‍ ട്യൂഷന്‍ ക്‌ളാസുകളില്‍ കൂടി സംഗീതം അഭ്യസിച്ചു കൊണ്ടിരിക്കുന്നത്.