Latest News

ഐസിയുവില്‍ കയറുന്നതു വരെ ജീവന്‍ ഉണ്ടായിരുന്നു, മരണത്തില്‍ നിന്ന് രക്ഷപെട്ട് ജയന്‍ ഒളിവുജീവിതം നയിച്ചിരുന്നോ: ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

2017-06-02 03:45:17am |

മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍സ്റ്റാറാണു ജയന്‍. കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു ജയന്റെ മരണം. എന്നാല്‍ അന്നത്തെ കാലത്തു മരണത്തെക്കുറിച്ചു വലിയ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതില്‍ ഏറ്റവും പ്രധാന ജയന്‍ മരിച്ചിട്ടില്ല എന്നതായിരുന്നു. അപകടത്തില്‍ നിന്നു രക്ഷപെട്ടു ജയന്‍ അമേരിക്കയില്‍ ഒളിവുജീവിതം നയിക്കുകയായിരുന്നു എന്നു അമ്മയ്ക്കു സ്ഥിരമായി കത്തുകളയച്ചിരുന്നു എന്നും കഥകള്‍ പരന്നു. ശത്രുക്കളില്‍ നിന്നു രക്ഷപെടാനായിരുന്നത്രെ ഇങ്ങനെ ചെയ്തത്. എന്നാല്‍ ചിത്രത്തിന്റെ സഹസംവിധായകനും സംഭവത്തിന്റെ ദൃക്‌സാക്ഷിയുമായിരുന്ന സോമന്‍ അമ്പാട്ട് ഇതിനെ കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ.

മദ്രാസില്‍ നിന്നും അല്‍പം അകലെ ഉപേക്ഷിക്കപ്പെട്ട ഒരു എയര്‍പോര്‍ട്ടില്‍ വച്ചാണു ഡയറക്ടര്‍ പി. എന്‍. സുന്ദരത്തിന്റെ ചിത്രം കോളിളക്കത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണം നടന്നത്. അതില്‍ സഹസംവിധായകനായിരുന്നു ഞാന്‍, ഹെലികോപ്റ്ററില്‍ ഒന്നരയാള്‍ പൊക്കത്തില്‍ പിടിച്ച് കയറുന്നതായി അഭിനയിക്കേണ്ട സീന്‍, കോപ്ടറില്‍ ചാടിപ്പാടിക്കുക, വിടുക അതായിരുന്നു പ്ലാന്‍ ചെയ്ത ഷോട്ട്. പക്ഷേ സാഹസീകനായ ജയന്‍ സ്വാഭാവിതയ്ക്കുവേണ്ടി ഹെലികോപ്ടറില്‍ പിടിച്ചു കയറി കാല് മുകളിലേക്കിട്ട് ലോക്ക് ചെയ്തു, പക്ഷെ ലോക്ക് റിലീസ് ചെയ്യാന്‍ എന്തു കൊണ്ടോ സാധിച്ചില്ല. ഒരു വശത്തെഭാരം കൊണ്ടോ മറ്റോ ബാലന്‍സ് നഷ്ടപ്പെട്ട കോപ്റ്ററിന്റെ ചിറക് താഴെയിടിച്ചു ഒപ്പം ജയന്റെ തലയുടെ പുറകുവശവും. പിന്നീട് വേഗം ആശുപത്രിയിലെത്തിക്കാനുള്ള ശ്രമമായി പക്ഷെ അന്നു മദ്രാസില്‍ പെയ്ത കനത്ത മഴയും ട്രാഫിക്കും ആ യാത്ര താമസിപ്പിച്ചു ആശുപത്രിയിലെത്താന്‍ വളരെ വൈകി.. ആശുപത്രിയില്‍ വേഗമെത്തിയിരുന്നെങ്കില്‍ പ്രതീക്ഷയുണ്ടായിരുന്നു. കഇഡ വില്‍കയറുന്നതു വരെ അദ്ദേഹത്തിന് ജീവനുമുണ്ടായിരുന്നു എന്നത് സത്യമാണ് പക്ഷേ ഒന്നും സംസാരിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു. ജയന്‍ മരിച്ചില്ലെന്നും അദേഹം അമേരിക്കയില്‍ ഒളിവുജീവിതം നയിച്ചുവെന്ന പ്രചരണവും സത്യമല്ലെന്നും അമ്പാട്ട് പറയുന്നു.