Latest News

കാര്യം നിസാരം!ആ ജനപ്രിയ ഹാസ്യ സിരിയല്‍ അവസാനിപ്പിക്കുന്നു

2017-06-03 03:22:51am |

കഴിഞ്ഞ് അഞ്ചു വര്‍ഷമായി കൈരളി ടിവി സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്ന ഹാസ്യപരമ്പര കാര്യം നിസാരം അവസാനിപ്പിക്കുന്നു. 1104 എപ്പിസോഡുകള്‍ സംപ്രേക്ഷണനം ചെയ്ത ശേഷമാണു പരിപാടി അവസാനിപ്പിക്കുന്നത്. ഇന്ന് പരമ്പരയുടെ അവസാന എപ്പിസോഡ് സംപ്രേക്ഷണം ചെയ്യും. വില്ലേജ് ഓഫീസറായ മോഹന കൃഷ്ണന്റെയും അഡ്വക്കേറ്റായ ഭാര്യ സത്യഭാമയുടെയും കഥ പറയുന്ന ഹാസ്യ പരമ്പരയാണു കാര്യം നിസാരം.

മോഹന കൃഷ്ണനായി അനീഷ് രവിയും സത്യഭാമയായി അനു ജോസുമായിരുന്നു പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിരുന്നത്. സംവിധായകന്‍ ഉണ്ണി ചെറിയാന്‍ ഫേസ്ബുക്കിലൂടെ ഈ വിവരം പങ്കുവച്ചു. കാര്യം നിസാരം തന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവാണെന്നും അവകാശവാദങ്ങള്‍ ഒന്നും ഇല്ലെന്നും ഉണ്ണി ഫേസ്ബുക്കില്‍ കുറിക്കുന്നു. എന്നാല്‍ എന്താണു പരമ്പര അവസാനിപ്പിക്കാനുള്ള കാരണം എന്നു വ്യക്തമാക്കിട്ടില്ല.