Latest News

ഇന്ത്യാ-പാക്ക് പോരാട്ടത്തിന് സാക്ഷിയായി പൃഥ്വിരാജും!

2017-06-05 02:10:28am |

ബര്‍മിങാം: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് ഏറ്റു മുട്ടുമ്പോള്‍ സാക്ഷിയായി മലയാളത്തിന്റെ പ്രീയ താരം പൃഥ്വിരാജും. എഡ്ബാസ്റ്റണില്‍ നടക്കുന്ന മത്സരം കാണാന്‍ താനുമുണ്ടെന്ന വിവരം ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് അറിയിച്ചത്. മത്സരം തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രം എന്ന കുറിപ്പോടെയാണ് പൃഥ്വിരാജിന്റെ മനോഹര ഫോട്ടോ.

എഡ്‌ജ്ബാസ്‌റ്റണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മഴയില്‍ കുതിര്‍ന്ന ബി ഗ്രൂപ്പ്‌ മത്സരത്തില്‍ പാകിസ്‌താനെ 124 റണ്ണിന്‌ തോല്‍പ്പിച്ച്‌ നിലവിലെ ചാമ്പ്യനായ ഇന്ത്യ ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ മികച്ച തുടക്കം കുറിച്ചു.ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ 48 ഓവറില്‍ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 319 റണ്ണെടുത്തു. പാകിസ്‌താന്റെ വിജയ ലക്ഷ്യം ഡക്ക്‌വര്‍ത്ത്‌/ലൂയിസ്‌ മഴ നിയമ പ്രകാരം 41 ഓവറില്‍ 289 റണ്ണെന്നാക്കിയിരുന്നു. കഠിനമായ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്‌താന്‍ 33.4 ഓവറില്‍ 164 റണ്ണിന്‌ ഓള്‍ഔട്ടായി. പന്തെറിയുന്നതിനിടെ പരുക്കേറ്റ വഹാബ്‌ റിയാസ്‌ ബാറ്റിങ്ങിന്‌ ഇറങ്ങാത്തതും പാകിസ്‌താനു പ്രതികൂലമായി. ഇന്ത്യ-പാക്‌ അതിര്‍ത്തിയിലെ നിരന്തര ആക്രമണ, പ്രത്യാക്രമണങ്ങള്‍ ഈ മത്സരത്തിന്‌ ഏറെ പ്രാധാന്യം നേടിക്കൊടുത്തിരുന്നു.