Latest News

പുരസ്‌കാരം ലഭിച്ചതിനു ശേഷം രജീഷയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം, ഉറപ്പിച്ച കല്യാണത്തില്‍ നിന്ന് പിന്മാറി? പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍

2017-06-07 02:58:59am |

മലയാള സിനിമയുടെ പുത്തന്‍ പ്രതീക്ഷയായ താരം രജീഷ വിജയനെക്കുറിച്ചു സോഷില്‍ മീഡിയയില്‍ പ്രചരിക്കുന്നത് അത്ര ശുഭകരമല്ലാത്ത റിപ്പോര്‍ട്ടുകള്‍. സംസ്ഥന പുരസ്‌കാരം ലഭിച്ചതിനു പിന്നാലെ രജീഷ വിജയന്‍ 2016 ജൂണില്‍ നിശ്ചയിച്ച വിവാഹത്തില്‍ നിന്നു പിന്മാറി എന്നാണു വാര്‍ത്ത. കോഴിക്കോട് സ്വദേശിയും സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനുമായി അശ്വിന്‍ മേനോനുമായി രജീഷ രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു എന്നും തുടര്‍ന്ന് ഇരുവീട്ടുകാരുടെ സമ്മതത്തോടെ വിവാഹനിശ്ചയം നടത്തുകയായിരുന്നു എന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നീണ്ട കാലത്തേ സൗഹൃദത്തിനു ശേഷമാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോഴിക്കോട്ടെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ 30 ഓളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചയിരുന്നു നിശ്ചയവും മോതിര കൈമാറ്റവും നടന്നത്.

എന്നാല്‍ സംസ്ഥന ചലിച്ചിത്ര പുരസ്‌കാരം ലഭിച്ചതിനു ശേഷം രജീഷ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു എന്ന് അശ്വിന്റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നു. പുരസ്‌കാരം ലഭിച്ച ശേഷം അശ്വിന്‍ വിളിച്ചാല്‍ പോലും രജീഷ ഫോണ്‍ എടുക്കാറില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നതായി റിപ്പോര്‍ട്ടില്‍ ഉണ്ട്. പുരസ്‌കാരം ലഭിച്ച സാഹചര്യത്തില്‍ വിവാഹിതയായാല്‍ മികച്ച അവസരങ്ങള്‍ നഷ്ടമാകുമോ എന്ന ഭയമാണു രജീഷയെ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചത് എന്നും ഇവര്‍ പറയുന്നു. രജീഷയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ട് വിവാഹം വേണ്ടന്നു വച്ചു എന്നാണു സോഷില്‍ മീഡിയില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ പറയുന്നത്. വിവാഹം വേണ്ടന്നു വച്ചതിനെ തുടര്‍ന്ന് അശ്വിന്‍ ഇന്‍സ്റ്റഗ്രാമിന്‍ പോസ്റ്റ് ചെയ്തിരുന്ന മോതിര കൈമറ്റത്തിന്റെ ചിത്രങ്ങള്‍ പിന്‍വലിച്ചു. തുടര്‍ന്നു ട്വീറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.