Latest News

ഗോവിന്ദാപുരം കോളനിയില്‍ ജാതി വിവേചനം നേരിടുന്ന ജനങ്ങളെ സഹായിക്കാന്‍ പണ്ഡിറ്റ്; അഭിനന്ദിച്ച് അജു വര്‍ഗീസ്

2017-06-14 02:49:06am |

സന്തോഷ് പണ്ഡിറ്റിനെ അഭിനന്ദിച്ച് നടന്‍ അജു വര്‍ഗീസ്. പാലക്കാട് ഗോവിന്ദാപുരം കോളനിയില്‍ ജാതി വിവേചനം നേരിടുന്ന ജനങ്ങളെ സഹായിക്കാന്‍ പണ്ഡിറ്റ് സന്‍മനസ് പ്രകടിപ്പിച്ചതാണ് അജുവിന്റെ പ്രശംസയ്ക്ക് കാരണം. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റിനെ അജു അഭിനന്ദിച്ചത്. സന്തോഷ് പണ്ഡിറ്റ് കോളനി സന്ദര്‍ശിച്ചപ്പോഴുള്ള വീഡിയോയും അജു ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

പണ്ഡിറ്റിനോട് ഒരു ബഹുമാനം തോന്നുന്നുവെന്നും പണ്ഡിറ്റിന്റെ പ്രവര്‍ത്തി ശരിക്കും പ്രചോദനം നല്‍കുന്നതായും വീഡിയോയ്‌ക്കൊപ്പം അജു എഴുതിയിട്ടുണ്ട്. താന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന മമ്മുട്ടി ചിത്രത്തിന്റെയും തമിഴ് ചിത്രത്തിന്റെയും പ്രതിഫലമാണ് സന്തോഷ് പണ്ഡിറ്റ് ഗോവിന്ദാപുരം കോളനിയിലെ ജനങ്ങള്‍ക്ക് നല്‍കിയത്. ഗോവിന്ദാപുരം കോളനിയിലെ ജനങ്ങള്‍ ജാതി വിവേചനം നേരിടുന്നുവെന്ന വാര്‍ത്തയറിഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് സഹായവുമായി എത്തിയത്.