Latest News

നയന്‍താര രാഷ്ട്രീയത്തിലേയ്ക്ക്? കരുക്കള്‍ നീക്കി അമിത് ഷാ

2017-06-20 03:16:50am |

തെന്നിന്ത്യയില്‍ സൂപ്പര്‍ നായികയെ രാഷ്ട്രിയത്തില്‍ ഇറക്കാന്‍ കരുക്കള്‍ നീക്കി ബി ജെ പി എന്ന് റിപ്പോര്‍ട്ടുകള്‍. ഇത് യുവാക്കളുടെയും ക്രിസ്ത്യാനികളുടേയും വോട്ട് മുഴുവാന്‍ ലഭിക്കാന്‍ സഹായിക്കും എന്നു ബി ജെ പി കരുതുന്നായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദക്ഷിണേന്ത്യയിലെ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ഇതെന്നും പറയുന്നു. ഇതിനു വേണ്ടി പ്രമുഖരേ പാര്‍ട്ടിയിലേയ്ക്ക് എത്തിക്കാനാണ് നീക്കം. പട്ടികയില്‍ ആദ്യ സ്ഥാനമാണു നയന്‍താരയ്ക്കാണ്. നിലവില്‍ കര്‍ണ്ണടകയിലാണു പര്‍ട്ടിക്കു കൂടുതല്‍ സ്വാധീനമുള്ളത്. പക്ഷേ ഇവിടെയും പ്രതിപക്ഷത്താണ്.

കേരളത്തില്‍ നിന്നുള്ള പ്രമുഖരേ സംഘടിപ്പിക്കാന്‍ അമിത് ഷാ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു എങ്കിലും ഇത് കാര്യമായി ഫലം കണ്ടില്ല. ഈ ചടങ്ങില്‍ നിന്ന് അവസാന നിമിഷം നടി പിന്മാറുകയായിരുന്നു. ഇതിനു ശേഷവും അമിത് ഷാ നയന്‍താരയെ ബി ജെ പി പക്ഷത്ത് എത്തിക്കാനുള്ള ചരടുവലികള്‍ തുടര്‍ന്നതായും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ബിജെ പിയോട് അടുപ്പമുള്ള സിനിമാക്കാരാണു നയന്‍താരയേ രാഷ്ട്രീയത്തില്‍ സജീവമാക്കാന്‍ ശ്രമിക്കുന്നത് എന്നാണ് സൂചന. വിജയശാന്തിക്കു ശേഷം ഇത്രയധികം സൂപ്പര്‍ നായിക പദവിയില്‍ എത്തുന്ന ആദ്യ നായികയാണു നയന്‍താര.