Latest News

മുക്കിമൂളി തെലുങ്ക് ഡബ്ബ് ചെയ്യുന്ന സായ് പല്ലവി; വീഡിയോ വൈറല്‍

2017-06-21 02:29:56am |

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ എത്തിയ സായ് പല്ലവിയുടെ തെലുങ്ക് ഡബ്ബിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രേമത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനൊപ്പം കലി എന്ന ചിത്രത്തിലാണ് സായ് പല്ലവി അഭിനയിച്ചത്. ഇതിന് ശേഷം അവര്‍ തമിഴിലും തെലുങ്കിലും ഓരോ ചിത്രങ്ങള്‍ക്ക് കരാറൊപ്പിട്ടു. തെലുങ്കില്‍ ഫിഡ എന്ന ചിത്രത്തിലാണ് സായ് പല്ലവി അഭിനയിക്കുന്നത്.

ഈ ചിത്രത്തിന് വേണ്ടി സായ് പല്ലവി മുക്കിമൂളി ഡബ്ബ് ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള വീഡിയോ ഫിഡയുടെ സംവിധായകന്‍ ശേഖര്‍ കമ്മുല തന്നെയാണ് പുറത്തു വിട്ടത്. തെലങ്കാന പെണ്‍കുട്ടിയായുള്ള സായ് പല്ലവിയുടെ പരിവര്‍ത്തനം എന്നാണ് വീഡിയോയ്ക്ക് സംവിധായകന്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

വരുണ്‍ തേജാണ് ചിത്രത്തില്‍ സായ് പല്ലവിയുടെ നായകന്‍. ഒരു എന്‍ആര്‍ഐ യുവാവും തെലങ്കാന പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയകഥയാണ് ഫിഡ. തമിഴില്‍ എഎല്‍ വിജയ് സംവിധാനം ചെയ്ത കരു എന്ന ചിത്രവും സായ് പല്ലവി പൂര്‍ത്തിയാക്കിയിട്ടുണ്ട്.