Latest News

സുനി ദിലീപിനയച്ചതെന്ന പേരില്‍ പുറത്തുവന്ന കത്തിന്റെ പൂര്‍ണരൂപം : ""ചേട്ടന്റെ ശത്രുക്കളും എന്നെ വന്നു കാണുന്നുണ്ട്‌ ""

2017-06-27 03:04:01am |

ദിലീപേട്ടാ ഞാന്‍ സുനിയാണ്‌, ജയിലില്‍ നിന്നാണ്‌ ഇത്‌ എഴുതുന്നത്‌. വളരെ ബുദ്ധിമുട്ടിയാണ്‌ ഞാന്‍ ഈ കത്ത്‌ കൊടുത്തുവിടുന്നത്‌. ഈ കത്തുകൊണ്ടുവരുന്നവന്‌ കേസിനെ പറ്റി കാര്യങ്ങള്‍ ഒന്നും അറിയില്ല.
എനിക്ക്‌ വേണ്ടി അവന്‍ ബുദ്ധിമുട്ടുന്നു എന്നുമാത്രമെയുള്ളൂ. ---- കേസില്‍ ഞാന്‍ കോടതിയില്‍ സറണ്ടര്‍ ആകുന്നതിന്‌ മുമ്പ്‌ കാക്കനാട്‌ ഷോപ്പില്‍ വന്നിരുന്നു. അവിടെ അന്വേഷിച്ചപ്പോള്‍ എല്ലാവരും ആലുവയില്‍ ആണെന്നു പറഞ്ഞു. ഞാന്‍ ഇപ്പോള്‍ ഇതെഴുതാന്‍ കാരണം ഈ കേസില്‍ പെട്ടതോടുകൂടി എന്റെ ജീവിതം തന്നെ അവസാനിച്ചപോലെയാണ്‌. എനിക്ക്‌ എന്റെ കാര്യം നോക്കേണ്ടകാര്യം ഇല്ല. എന്നെ വിശ്വസിച്ച്‌ ഈ കൂട്ടത്തില്‍ നിന്ന അഞ്ചുപേരെ എനിക്ക്‌ സേഫ്‌ ആക്കിയേ പറ്റൂ. പലരും നിര്‍ബന്ധിച്ചിരുന്നു. നീ എന്തിനാ ബലിയാടാവുന്നത്‌ എന്ന്‌.
നീ നിന്നെ എല്‍പ്പിച്ചയാളുടെ പേരു പറയുകയാണെങ്കില്‍ പോലും എന്നോട്‌ മാപ്പുപറയുമായിരുന്നു. ചേട്ടന്റെ ശത്രുക്കളും എന്നെ വന്നു കാണുന്നുണ്ട്‌. ചേട്ടന്‌ എന്റെ കാര്യം അറിയാന്‍ ഒരു വക്കീലിനെയെങ്കിലും എന്റെ അടുത്തേക്ക്‌ വിടാമായിരുന്നു അതുണ്ടായില്ല. ഞാന്‍ നാദിര്‍ഷയെ വിളിച്ച്‌ കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. അവിടുന്നും എനിക്ക്‌ മറുപടി ഒന്നും വന്നില്ല. ഫോണ്‍ വിളിക്കാത്തതിനു കാരണം എന്താണെന്ന്‌ അറിയാമല്ലോ. ഞാന്‍ എന്താണ്‌ ചെയേ്ണ്ടതേെന്ന്‌ മാത്രം പറഞ്ഞാല്‍മതി. എന്നെ ഇനി ശത്രുവായിട്ട്‌ കാണുന്നോ മിത്രമായിട്ട്‌ കാണുന്നോ എന്ന്‌ എനിക്ക്‌ അറിയേണ്ട കാര്യമില്ല.
എനിക്കിപ്പോള്‍ പൈസയാണ്‌ ആവശ്യം. ചേട്ടന്‌ എന്റെ അടുത്തേക്ക്‌ ഒരു ആളെ വിടാന്‍ ബുദ്ധിമുട്ടൊന്നും ഇല്ല. ഈ കത്ത്‌ കിട്ടികഴിഞ്ഞു മൂന്നു ദിവസം ഞാന്‍ നോക്കും. ചേട്ടന്റെ തീരുമാനം അതിന്‌ മുന്‍പ്‌ എനിക്ക്‌ അറിയണം. സൗണ്ട്‌ തോമ മുതല്‍ ജോസേട്ടന്‍സ്‌ പൂരം വരെയുള്ള കാര്യങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഈ കത്ത്‌ എഴുതാനുള്ള സാഹചര്യം എന്താണെന്നു മനസിലാകുമല്ലോ? നാദിര്‍ഷയെ ഞാന്‍ വിശ്വസിക്കണോ വേണ്ടയോ എന്ന്‌ ഈ കത്ത്‌ വായിച്ചശേഷം ദിലീപേട്ടന്‍ പറയുക. ഞാന്‍ ഒരാഴ്‌ച കഴിഞ്ഞാല്‍ നിലവിലെ വക്കീലിനെ മാറ്റും, ചേട്ടന്‍ ആലോചിച്ച്‌ തീരുമാനം എടുക്കുക. എനിക്കു ചേട്ടന്‍ തരാമെന്നു പറഞ്ഞ പൈസ ഫുള്‍ ആയിട്ട്‌ ഇപ്പോള്‍ വേണ്ട അഞ്ചു മാസം കൊണ്ട്‌ തന്നാല്‍ മതി. ഞാന്‍ നേരിട്ട്‌ നാദിര്‍ഷയെ വിളിക്കും. അപ്പോള്‍ എനിക്ക്‌ തീരുമാനം അറിയണം.
നാദിര്‍ഷയെ വിളിക്കുന്നത്‌ ചേട്ടന്‌ ഇഷ്‌ടമല്ലെങ്കില്‍ എന്റെ അടുത്തേക്ക്‌ ആളെ വിടുക. അല്ലെങ്കില്‍ എന്റെ ജയിലിലെ നമ്പറിലേക്ക്‌ ഒരു മുന്നൂറ്‌ രൂപ മണിയോര്‍ഡര്‍ അയക്കുക. മണി ഓര്‍ഡര്‍ കിട്ടിയാല്‍ ഞാന്‍ വിശ്വസിച്ചോളാം. ചേട്ടന്‍ എന്നെ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലെന്ന്‌. എന്റെ "ഗ്ഗമ്മഗ്ന 8813ന്ന ങ്ക/ഗ്ന സൂപ്രണ്ട്‌, ജില്ലാ ജയില്‍, എറണാകുളം ങ്കഞ്ഞള്‍ഗ്ഗ0, സുനില്‍ ഈ അഡ്രസില്‍ അയച്ചാല്‍ മതി. ഇനി ഞാന്‍ കത്തുനീട്ടുന്നില്ല. ഏതെങ്കിലും വഴി എന്നെ സമീപിക്കുക. ഒരുപാട്‌ കാര്യങ്ങള്‍ നേരിട്ട്‌ പറയണം എന്നുണ്ട്‌. ഇനി എപ്പോള്‍ അതു പറയാന്‍ പറ്റും എന്നറിയില്ല. എനിക്ക്‌ ഇനിയും സമയം കളയാനില്ല. ചേട്ടനെ ഇതുവരെ ഞാന്‍ കൈവിട്ടിട്ടില്ല. ഇനി എല്ലാം ചേട്ടന്‍ ആലോചിച്ചു ചെയ്യുക. ചേട്ടന്റെ തീരുമാനം എന്തായാലും എന്നെ നേരിട്ട്‌ അറിയിക്കാന്‍ നോക്കണം. ഞാന്‍ ജയിലില്‍ ആണെന്നുള്ള കാര്യം ഒര്‍മവേണം. മറ്റാരെങ്കിലും എന്റെ കാര്യം പറഞ്ഞുവന്നാല്‍ അതൊന്നും വിശ്വസിക്കേണ്ട. എനിക്ക്‌ അനുകൂലമായുള്ള കാര്യങ്ങളാണു കത്തു വായിച്ചിട്ട്‌ പറയാന്‍ ഉള്ളതെങ്കില്‍ ഈ കത്ത്‌ കൊണ്ടുവരുന്ന വിഷ്‌ണുവിന്റെ അടുത്ത്‌ പറയുക.
ഈ കത്ത്‌ വായിക്കുന്നതുവരെ ഞാന്‍ ചേട്ടനെ സേഫ്‌ ആക്കിയിട്ടെയുള്ളൂ. എനിക്ക്‌ ഇപ്പോള്‍ പൈസ അത്യാവശ്യമായതുകൊണ്ട്‌ മാത്രമാണ്‌ ഞാന്‍ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്‌. കാണാന്‍ ഒരു പാട്‌ ശ്രമിച്ചതാണ്‌. നടക്കാത്തത്‌ കൊണ്ടാണ്‌ കാക്കനാട്‌ ഷോപ്പില്‍ പോയത്‌. കത്ത്‌ വായിച്ചതിനുശേഷം തീരുമാനം എന്തായാലും എന്നെ അറിയിക്കുക. എനിക്ക്‌ ചേട്ടന്‍ അനുകൂലമാണെങ്കില്‍ കത്തുമായി വരുന്ന ആളോട്‌ പറയുക. ബാക്കി കാര്യങ്ങള്‍ ഞാന്‍ അടുത്ത കത്തില്‍ അറിയിക്കാം.

എന്ന്‌ ഇതുവരെ വിശ്വസ്‌തതയോടെ