Latest News

അഭിനയമല്ല സിനിമയിലെ മറ്റൊരു മേഖലയില്‍ ലിസി സജീവമാകുന്നു: ലിസിയുടെ ഒപ്പം പ്രിയനുമുണ്ട്

2017-07-05 02:48:47am |

ഇരുപത്തിനാലു വര്‍ഷത്തെ ദാമ്പത്യബന്ധത്തിനു ശേഷമാണു സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും വേര്‍പിരിഞ്ഞത്. വിവാഹമോചനത്തിനു ശേഷം ലിസി സിനിമയിലേയ്ക്ക് തിരിച്ചുവരുന്നു എന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലം സിനിമയിലേയ്ക്ക് ഇല്ലെന്നു വ്യക്തമാക്കി കൊണ്ട് ലിസി പുതിയ ഒരു സംരംഭം തുടങ്ങിരിക്കുകയാണ്.

തന്റെ സ്വപ്നമായ ഡബ്ബിങ് സ്റ്റുഡിയോയുമായാണ് ലിസി വീണ്ടും സിനിമരംഗത്ത് സജീവമാകുന്നത്. ചെന്നൈയില്‍ ആണ് ലിസി സ്റ്റുഡിയോ ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടനം ചെയ്തു കൊണ്ട് നടന്‍ കമലഹാസന്‍ സ്റ്റുഡിയോയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ലിസിയുമായി വേര്‍പിരിഞ്ഞു എങ്കിലും അവരുടെ പദ്ധതികള്‍ക്ക് ആശംസകളുമായി പ്രിയദര്‍ശനും എത്തി. ഫേസ്ബുക്കിലൂടെയാണ് പ്രിയദര്‍ശന്‍ ലിസിക്ക് ആശംസയറിയിച്ചത്.