Latest News

വീട്ടില്‍ കിടന്നുറങ്ങുന്ന ഞാന്‍ ഒളിവിലാണ് എന്നു വരെ പ്രചരണമുണ്ടായി: കാവ്യ പറയുന്നു

2017-07-07 03:32:28am |

പ്രതി പറഞ്ഞ കഥ വിശ്വാസിച്ചു മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് കണ്ടു സാക്ഷാല്‍ പള്‍സര്‍ സുനി പോലും ഇപ്പോള്‍ ചിരിക്കുന്നുണ്ടാകുമെന്നു കാവ്യ മാധവന്‍ പറഞ്ഞതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നു. ഒരു പ്രതി പറഞ്ഞ വാക്കുകള്‍ക്കു വില കാല്‍പ്പിക്കുന്ന മാധ്യമങ്ങള്‍ കുട്ടിക്കാലം മുതല്‍ അറിയാവുന്ന തന്നെയും കുടുംബത്തേയും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്, നാളെ സത്യം പുറത്തു വന്നു തങ്ങളെല്ലാം നിരപരാധികളെന്നു ബോധ്യപ്പെട്ടാല്‍ തിരുത്തുന്നതു കൊണ്ടു മാത്രം പരിഹരിക്കപ്പെടുന്നതല്ല മാധ്യമങ്ങള്‍ ഇപ്പോള്‍ ഉണ്ടാക്കിയ മുറിവ്.

സഹോദരന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങ് പഠനം പൂര്‍ത്തിയാക്കി വന്നു തുടങ്ങിതാണ് ലക്ഷ്യ എന്ന സ്ഥാപനം. അവന്റെ കരിയര്‍ കൂടിയാണ് ഇതു വഴി നശിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും സ്ഥാപനത്തിന്റെ പേരെങ്കിലും പരസ്യപെടുത്തതിരിക്കാമായിരുന്നു എന്നും കാവ്യ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. വീട്ടില്‍ കിടന്ന് ഉറങ്ങുന്ന താന്‍ ഒളിവിലാണ് എന്നു വരെ പ്രചരണമുണ്ടായെന്നും ഒന്നും മറച്ചു വയ്ക്കാന്‍ ഇല്ലാത്തിനാലാണ് സിസി ടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് വരെ സന്തോഷത്തോടെ കൊടുത്തതെന്നും കാവ്യ പറഞ്ഞതായി പറയുന്നു.