Latest News

മിമിക്രിക്കാരന്‍ ഗോപാല കൃഷ്ണന്റെ സിനിമക്കഥ​യെ ഞെട്ടിച്ച ജീവിതം ഇങ്ങനെ!

2017-07-11 01:54:32am |

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ കമലിന്റെ അസിസ്‌റ്റെന്റായായിരുന്നു സിനിമ ലോകത്തേയ്ക്കുള്ള ദിലീപിന്റെ വരവ്. ഈ ചിത്രത്തില്‍ ചെറിയ വേഷത്തില്‍ കാവ്യ മാധവനും എത്തിരുന്നു. മാനത്തെക്കൊട്ടാരം, സൈന്യം, പിടക്കോഴികൂവുന്ന നൂറ്റാണ്ട്, സിന്ദൂര രേഖ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ എത്തിയ ദിലീപ് തുടര്‍ന്ന് മിമിക്രിയില്‍ സജീവമായി. ഏഴരക്കൂട്ടം എന്ന ചിത്രത്തിലൂടെ ആദ്യമായി നായകനായി. സല്ലാപത്തിലൂടെ മഞ്ജുവിന്റെ നായകനായി എത്തിയ ദിലീപ് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. മഞ്ജു കരുത്തുറ്റ വേഷങ്ങള്‍ ചെയ്ത് മലയള സിനിമയില്‍ സമാനതകളില്ലാത്ത പ്രതിഭയായി നില്‍ക്കുന്ന സമയത്താണ് ദിലീപിന്റെ നായികയായത്. സല്ലാപം, ഈ പുഴയും കടന്ന്, കുടമാറ്റം തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ക്കു ശേഷം മഞ്ജു വാര്യരും ദിലീപും വിവാഹിതരായി. അതോടെ മഞ്ജു സിനിമ വിട്ടു.

മഞ്ജുവിനെ വിവാഹം ചെയ്യതതോടെ ജനപ്രിയ നടന്റെ ഭാഗ്യം തെളിയുകയായിരുന്നു എന്ന് പറയുന്നു. ചന്തുപൊട്ട്, മായമോഹിനി, പച്ചക്കുതിര പോലെ വളരെ വ്യത്യസ്ഥമായ വേഷങ്ങളില്‍ ദിലീപ് എത്തി. ഇതോടെ നായകനായ ദിലീപ് ജനപ്രിയനടനായി മാറി. ദിലിപിന്റെ എല്ലാ ചിത്രങ്ങള്‍ക്കും മിനിമം ഗ്യാരന്റിയായി. കുട്ടികളും കുടുംബപ്രേക്ഷകരും ദിലീപ് ചിത്രത്തിനായി തിയേറ്ററുകളിലേയ്ക്ക് ഒഴുകിയെത്തി. മഞ്ജു വാര്യര്‍ വിവാഹം കഴിച്ചു പോയതിനു പിന്നാലെ ആ താര പദവി കാവ്യ മാധവനിലായി. ചന്ദ്രനുദിക്കുന്നദിക്കു മുതല്‍ നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചെത്തുകയും അത് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണ് എന്നു ഗോസിപ്പുകള്‍ പരന്നു. പാപ്പരാസികള്‍ കാവ്യയ്ക്കും ദിലീപിനും പിന്നാലെയായി.

എല്ലാ ഗോസിപ്പുകള്‍ക്കും വിരമമിട്ടു കൊണ്ട് 2009 ല്‍ കാവ്യ വിവാഹിതായായി.എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആ ദാമ്പത്യം അവസാനിച്ചു. കാവ്യയുടെ ദാമ്പത്യ ജീവിതം തകര്‍ന്നത് ദിലീപിന്റെ ഇടപെടല്‍ മൂലമാണെന്ന തരത്തില്‍ വീണ്ടും ഗോസിപ്പുകള്‍ പ്രചരിച്ചു. വിവാഹബന്ധം വേര്‍പിരിഞ്ഞ കാവ്യ വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത് ദിലീപ് നായകനായ പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെയായിരുന്നു. 2003 ല്‍ ദിലീപ് നിര്‍മ്മിച്ച് അഭിനയിച്ച സി ഐ ഡി മൂസ ഹിറ്റ് ആയതോടെ സിനിമ നിര്‍മ്മാണ രംഗത്ത് ശക്തനായി മാറി. താരസംഘടനയായ അമ്മയ്ക്കു പണം കണ്ടെത്തുന്നതിന് വേണ്ടി ദിലീപ് നിര്‍മ്മിച്ച ട്വന്റി ട്വന്റിയും വന്‍ വിജയം കണ്ടു. ഇതോടെ നിര്‍മ്മാണ മേഖലയില്‍ ജനപ്രിയ നടന്‍ അജയ്യനായി മാറുകയായിരുന്നു. ദിലീപ് നിര്‍മ്മിച്ച കഥവശേഷന് കേരള സംസ്ഥാന ഫിലിം അവര്‍ഡ് കൂടി ലഭിച്ചതോടെ അത് പൂര്‍ണ്ണമായി.

ഇതോടെ താരം ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ ദേ പുട്ട് എന്ന പേരില്‍ റസ്‌റ്റൊറന്റും ആരംഭിച്ചു. തുടര്‍ന്ന് മംഗോ ട്രീ എന്ന മറ്റൊരു റസ്‌റ്റോറന്റു കൂടി തുടങ്ങിയതോടെ ദിലീപ് ഒരു നല്ല ബിസിനസ് കാരന്‍ എന്ന നിലയിലേയ്ക്ക് ഉയര്‍ന്നു. 2014 ചാലക്കുടിയില്‍ ഡി സിനിമസ് എന്ന പേരില്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ആരംഭിച്ചു. ഇതോടെ നടന്‍ നിര്‍മ്മാതാവ് എന്നതില്‍ ഉപരി ദിലീപ് ഒരു വലിയ ബിസിനസ് സാമ്രജ്യത്തിന്റെ ഉടമയായി മാറി. ഇതിനു ശേഷമായിരുന്നു മഞ്ജു വാര്യരുമായുള്ള കുടുംബ ജീവിതത്തില്‍ പൊട്ടിത്തെറികള്‍ ഉണ്ടായത്. 2014 ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് ജനപ്രിയനടന്‍ അഭിനയിച്ച ചിത്രങ്ങള്‍ പലതും വിവാദത്തില്‍ പെട്ടു. പ്രതിക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞതുമില്ല. ഇനി ഒരു വിവാഹത്തിന് ഒരുക്കമല്ല എന്ന് ആര്‍ത്തിച്ച് പറഞ്ഞ ദിലീപ് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഒരു സുപ്രഭാതത്തില്‍ കാവ്യ മാധവനെ വിവാഹം കഴിച്ചു. തുടര്‍ന്ന് 2017 ല്‍ കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തു.