Latest News

ഞെട്ടിയുണര്‍ന്നപ്പോള്‍ മുറിയില്‍ ആരോ നില്‍ക്കുന്നു: ആലപ്പുഴയിലെ ഹോട്ടലില്‍ ഉണ്ടായ അനുഭവത്തെക്കുറിച്ച് റിമ കല്ലിങ്കല്‍

2017-03-14 02:36:33am |

നാട്ടിലെങ്ങും സ്ത്രീപീഡന വാര്‍ത്തകള്‍ ഭയപ്പെടുത്തും വിധം വര്‍ധിച്ചു വരുന്നു. ഇതിനിടയില്‍ നടി റിമ കല്ലിങ്കല്‍ തനിക്കുണ്ടായ ദുരാനുഭവം വെളിപ്പെടുത്തിയത്. ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തിലാണു റീമ ഇതിനേക്കുറിച്ചു തുറന്നു പറഞ്ഞത്. സ്ത്രീകളെ ആദരിക്കുന്ന നാട് അത്ര പെട്ടെന്നൊന്നും ഉണ്ടാകില്ല എന്നു റീമ പറയുന്നു. ആക്രമണത്തിന് ഇരയായ സഹപ്രവര്‍ത്തക പെണ്‍സമൂഹത്തിനു തന്നെ മാതൃകയാണെന്നു തോന്നിട്ടുണ്ട്, അത്ര മനക്കരുത്തോടെയാണ് അവള്‍ നില്‍ക്കുന്നത്.

ഉഗാണ്ടിയില്‍ ഷൂട്ടിങിനു പോയപ്പോള്‍ ഉണ്ടായ അനുഭവം ഇപ്പോഴും തന്നെ അത്ഭുതപ്പെടുത്തുന്നുണ്ട് എന്നു റിമ പറഞ്ഞു. ഉഗാണ്ടയിലെ ജനങ്ങള്‍ സ്ത്രീകളോടു കാണിക്കുന്ന ആദരവും ഉടപെടലുകളും തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും റിമ പറഞ്ഞു. സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, സ്വതന്ത്രമായി യാത്ര ചെയ്യാം. തുറിച്ചു നോക്കാന്‍ പോലും ആരും വരില്ല ഉഗാണ്ടിയില്‍ എന്നു റിമ പറയുന്നു. ആലപ്പുഴയില്‍ വച്ചു നടന്ന ഷൂട്ടിങില്‍ ഉണ്ടായ അനുഭവം ഇപ്പോഴും പേടിപ്പിക്കുന്നതാണ്.

എന്തോ ശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്നപ്പോള്‍ മുറിയില്‍ ആരോ നില്‍ക്കുന്നു. ഒച്ച വച്ചപ്പോള്‍ ഒരാള്‍ ഇറങ്ങി ഓടുന്നതു കണ്ടു. ഇലക്‌ട്രോണിക് വാതിലുള്ള റും പുറത്തു നിന്നു തുറക്കണമെങ്കില്‍ താക്കോല്‍ വേണം. ഹോട്ടല്‍ ജീവനക്കാരനേയായിരുന്നു സംശയം. ഹോട്ടല്‍ മുറിയിലേയ്ക്കു ബാഗുമായി വന്നയാളെയാണ് ആദ്യം സംശയിച്ചത് ലിഫ്റ്റില്‍ കയറിയപ്പോള്‍ തന്നെ അവന്റെ പെരുമാറ്റം ശ്രദ്ധിച്ചിരുന്നു. ഹോട്ടലിന്റെ മാസ്റ്റര്‍ കീ ഉപയോഗിച്ച് റും തുറന്നു മുറിയില്‍ കയറിയത് അവന്‍ തന്നെയാണ് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

അവന്റെ അച്ഛനും അമ്മയും വന്ന് കേസ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. തങ.ങളുടെ മുന്നില്‍ ഇനി ആത്മഹത്യയെ വഴിയുള്ളു എന്നു പറഞ്ഞിരുന്നു. എന്നാല്‍ കേസില്‍ നിന്നു പിന്മാറിയാല്‍ അവന്‍ മറ്റൊരു പെണ്‍കുട്ടിക്കു നേരേ തിരിയില്ല എന്ന് ഉറപ്പില്ലല്ലോ അതുകൊണ്ടു തന്നെ ആ കേസ് പിന്‍വലിച്ചില്ല.