Latest News

ലിവിംഗ് ടുഗെദര്‍ വേശ്യാവൃത്തിയാണ് ; ഹിന്ദി നടന്മാര്‍ ശരിയല്ല - മല്ലികാ ഷെറാവത്ത്

2017-07-18 02:42:27am |

ഹിന്ദി സിനിമാലോകത്ത് ഒരുദിവസം എന്തെങ്കിലും ഒരു ഏടാകൂടം ഒപ്പിക്കുക മല്ലികാ ഷെറാവത്തിന്റെ ഒരു പ്രത്യേക സ്വഭാവമാണ്. ഇന്ത്യയിലെ നടന്മാര്‍ പ്രത്യേകിച്ചും ഹിന്ദി നടന്മാര്‍ അത്രകണ്ടു ശരിയായ കക്ഷികളല്ലെന്ന് ഇവര്‍ ഒരു അഭിമുഖത്തില്‍ പ്രസ്താവിച്ചത് ഒരു വന്‍ വിവാദത്തില്‍ കലാശിച്ചത് അടുത്തിടെയായിരുന്നു.

'നടിമാരുടെ ഇന്നത്തെ അവസ്ഥ എങ്ങനെ?'നടീനന്മാര്‍ സത്വമുള്ളവരാണെന്ന് പറയപ്പെടുന്നത് തൊഴില്‍പരമായ രീതിയില്‍ മാത്രമാണ്. പക്ഷേ പ്രതിഫലത്തില്‍ അല്ല.

ദിവസം 18 മണിക്കൂര്‍ അവര്‍ കഠിനമായി അധ്വാനിക്കുന്നു. പര്‍വ്വത പ്രദേശത്തായാലും സമുദ്ര തീരത്തായാലും മഴയും വെയിലും മഞ്ഞും സഹിച്ച് നടന്റെ പിന്നാലെ കൂത്താടിയേ പറ്റൂ.

സ്ത്രീക്ക് ഒരുപാട് സ്വകാര്യ ബുദ്ധിമുട്ടികള്‍ ഉണ്ട്. നടന്മാര്‍ക്ക് കാരവനില്‍ കേറിയിരുന്നു സ്വതന്ത്രമായി തിന്നും കുടിച്ചും കഴിയാം. അവര്‍ ചോദിക്കുന്ന പ്രതിഫലം നല്‍കുന്നു. നടിമാര്‍ക്കോ കുറഞ്ഞ നിശ്ചിത ശമ്പളമാണ് ലഭിക്കുക. സിനിമയില്‍ എന്നല്ല, പൊതുവില്‍ നടക്കുന്ന ഈ പക്ഷാഭേദം മാറണം.

? നിങ്ങളുടെ അവസ്ഥയും ഇതുതന്നെയാണോ

ഠ എന്റെ ജീവിതം സുഖപ്രദമാണ്. ഞാന്‍ അഭിനയരംഗത്തു വന്നിട്ട് 12 വര്‍ഷങ്ങളാകുന്നു. ഇന്നും ഞാന്‍ ഇവിടെ പിടിച്ചുനില്‍ക്കുന്നത് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. പുതുമുഖങ്ങള്‍ക്ക് ഏറിയാല്‍ രണ്ടുവര്‍ഷത്തെ ആയുസ് പോലും ഉണ്ടാകില്ല. പലരും വന്ന ചുവടുകള്‍ അറിയാതെ അപ്രത്യക്ഷരാകുന്നു.

? സിനിമാ ലോകത്ത് നിങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്താണ്.

ഠ ഞാന്‍ എപ്പോഴും പുതുമകളെ സ്വീകരിക്കുന്നവളാണ്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാല്‍ മാത്രമേ പുതുമ എന്ന വാക്ക് അന്വര്‍ഥമാകൂ. പക്ഷേ ഇവിടെ അങ്ങനെയല്ല.

? എപ്പോഴും നിങ്ങള്‍ വിവാദങ്ങളില്‍ പെടുകയാണല്ലോ. അതെന്താണ്.

ഠ ആരുംതന്നെ സ്വയം ഇത്തരം വിവാദങ്ങളെ ക്ഷണിച്ചുവരുത്താറില്ല. അതേസമയം എന്നെ പിന്തുണയ്ക്കാന്‍ ഇവിടെ ആരുമില്ല. ഞാന്‍ ഒറ്റയാള്‍ പട്ടാളമായി നിന്നു പൊരുതുന്നു. എനിക്കെതിരായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന വ്യക്തികള്‍ അനാവശ്യമായ ചര്‍ച്ചകളിലൂടെ എന്നെ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നു.

എന്നാല്‍ അവരുടെ പദ്ധതികെളാന്നും ഇതുവരെ നടപ്പായിട്ടില്ല. ഇതുതന്നെയാണ് വിഷയം? ? എന്താണാവോ അവരുടെ പദ്ധതി
ഠ നിങ്ങള്‍ ഉദ്ദേശിക്കുന്ന പദ്ധതി തന്നെയാണ്. ഞാനതിന് വഴങ്ങണമെന്നുണ്ടോ.

? ഡര്‍ട്ടി പിക്ചര്‍ എന്ന സിനിമയിലെ കഥാനായികയുടെ കഥാപാത്രത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം.

ഠ കഥയ്ക്ക് അവശ്യമായ കഥാപാത്രമാണ് അതെന്ന് പറയാനാവില്ല. ഒര പെണ്ണ്് തന്റെ ശരീരസൗന്ദര്യം പ്രയോജനപ്പെടുത്തി കാര്യങ്ങള്‍ സാധിക്കാന്‍ ശ്രമിക്കുന്നത് സമൂഹത്തോട് കാണിക്കുന്ന അവഹേളനമാണെന്നാണ് എന്റെ അഭിപ്രായം. അതേസമയം മറ്റൊരു നടിയും ഈ വേഷം സന്തോഷത്തോടെ ചെയ്യില്ല. മറ്റേതോ പ്രേരണ നിമിത്തമാണ് അവള്‍ അതു ചെയ്യുക.

? ബലാത്സംഗം ഇന്ന് രാജ്യത്ത് സര്‍വ സാധാരണമാണല്ലോ. ഇതേക്കുറിച്ച് നിങ്ങളുടെ അഭിപ്രായം.

ഠ ബലാത്സംഗം ചെയ്യുന്നവന്റെ കഴുത്തുവെട്ടണമെന്ന നിയമം ഇവിടില്ലല്ലോ. പണത്തിന്റെ സ്വാധീനത്തിന്റെ പേരില്‍ അവന്‍ കൂളായി പുറത്തുവരുകയല്ലെ ചെയ്യുക. അപ്പോള്‍ പിന്നെ ബലാത്സംഗം തുടര്‍ന്നുകൊണ്ടിരിക്കും. ബലാത്സംഗത്തിന് ഇരയായ പല സ്ത്രീകളെയും എനിക്കറിയാം.

മാനം ഭയന്ന് അവര്‍ ആരുംതന്നെ നിയമത്തെ സമീപിക്കാറില്ല. അഥവാ സമീപിച്ചാല്‍ ബലാത്സംഗം ചെയ്ത രീതിയെക്കുറിച്ച് വിശദീകരിക്കേണ്ടതായി വരും.

പിന്നെ തെളിവു ശേഖരിക്കാന്‍ ഡോക്ടര്‍മാരുടെ മുമ്പില്‍ കിടന്നുകൊടുക്കേണ്ടതായി വരും. എന്റെ മുമ്പില്‍ മുണ്ട് പൊക്കി കാണിച്ച നടന്മാരുണ്ട്. എന്തു ചെയ്യാം. സഹിക്കാനല്ലേ പറ്റൂ.

uploads/news/2017/07/128423/CininINWMallika170717a.jpg

? ഈ കാലഘട്ടത്തില്‍ വനിതകള്‍ക്ക് വേണ്ടതായ സുരക്ഷകള്‍ എന്തെല്ലാമാണ്.

ഠ വിദ്യാഭ്യാസത്തോടൊപ്പം ശരിയായ ബോധവല്‍ക്കരണമാണ് വേണ്ടത്. സമൂഹത്തെ നേരിടാന്‍ ഇവര്‍ക്ക് വിദ്യാഭ്യാസം അനിവാര്യമാണ്. സമൂഹത്തെ നേരിടാന്‍ ഇവര്‍ക്ക് വിദ്യാഭ്യാസം അനിവാര്യമാണ്.

ഇന്നും ഇന്ത്യയിലെ പല ഗ്രാമങ്ങളിലും വനിതകളെ ഒരു ഭാരമായി കരുതുന്നവരുണ്ട്. അവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ഇതൊക്കെ മാറണം. പക്ഷേ ആരും മാറ്റും?

? തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നതിനെക്കെുറിച്ചു നിങ്ങളുടെ അഭിപ്രായം.

ഠ ദേശീയഗാനം ഇത്തരം അരങ്ങുകളില്‍ ആലപിക്കേണ്ട ഒരു വായ്പ്പാട്ടല്ല. അത്രകണ്ട് മഹത്വമാണ് ദേശീയഗാനം. മദ്യപിച്ചും ലഹരിമരുന്ന് കഴിച്ചും തലയ്ക്ക് വെളിവ് നഷ്ടപ്പെട്ടിരിക്കുന്നവരാണ് ഇതില്‍ ഒരു വിഭാഗം. അവര്‍ എണീറ്റ് നിന്നുവെന്നും നിന്നില്ല എന്നും വരും.

അടുത്തതായി സിനിമകളുടെ സ്വഭാവമാണ്. ഗാനം ആലപിച്ചുകഴിഞ്ഞാല്‍ സ്‌ക്രീനില്‍ കാണുന്നത് നടിമാരുടെ നഗ്നമായ അവയവങ്ങളാണ്. അടുത്തതായി ഫാന്‍സുകരുടെ കൈയടിയും കൂകിവിളിയും. ഇവിടെ ദേശീയഗാനത്തിന് എത്രമാത്രം പ്രസക്തിയാണുള്ളത്.

? അമേരിക്കന്‍ ടിവി സീരിയലുകളില്‍ അഭിനയിക്കാന്‍ എങ്ങനെയാണ് അവസരം ലഭിച്ചത്.

ഠ ജാക്കിചാനുമൊത്ത് ഒരു പടത്തില്‍ അഭിനയിക്കുകയുണ്ടായി. എന്റെ അഭിനയം അദ്ദേഹത്തിന് വളരെയേറെ ഇഷ്ടപ്പെട്ടു. പടം കണ്ടശേഷം എന്നെ ഒരുപാട് പ്രശംസിക്കുകയുണ്ടായി.

അതില്‍ ഒരു അഫ്ഗാനിസ്ഥാന്‍ പെണ്ണായിട്ടാണ് അഭിനയിച്ചത്. അതിനു വേണ്ടി 'പഷ്‌തോ' എന്ന ഭാഷ പഠിച്ചു. താലിബാന്‍ സംഘടനയുടെ പിടിയില്‍നിന്നും തന്റെ ഭര്‍ത്താവിനെയും ഗ്രാമവാസികളെയും രക്ഷിച്ച ഒരു ധീരവനിതയായ കഥാപാത്രമായിരുന്നു അത്.

? വിദേശത്ത് ഇന്ത്യന്‍ സിനിമകള്‍ക്ക് അത്രകണ്ട് വരവേല്പ് കിട്ടുന്നില്ലല്ലോ. അതെന്തുകൊണ്ട്.

ഠ ആഗോളതലങ്ങളില്‍ ചൈനീസ്, കൊറിയ, ഇറാന്‍ പടങ്ങള്‍ക്കാണ് ഇപ്പോള്‍ ഏറെ മാര്‍ക്കറ്റ്. നമുക്ക് ഇതു കിട്ടാതെവരുന്നതിനു കാരണം ഉണ്ട്. കാലുവാരുന്ന സ്വഭാവം നമ്മില്‍ പലര്‍ക്കും ഉണ്ട്.

ഒരു വ്യക്തിയില്‍ എത്രമാത്രം നൈപുണ്യം ഉണ്ടായിരുന്നാലും അത് പ്രോത്സാഹിപ്പിക്കാനോ, പ്രശംസിക്കാനോ നാം ഒരുമ്പെടാറില്ല. അവന്‍-അവള്‍ രക്ഷപ്പെടരുത് എന്ന ഉദ്ദേശമാണുള്ളത് ഏവര്‍ക്കും.

ഓസ്‌കാര്‍ അവാര്‍ഡിനായി ഒരു പടം തെരഞ്ഞെടുത്ത് അയച്ചാല്‍ ഇവിടെ നൂറുപേര് പ്രതിഷേധിക്കാന്‍ ഉണ്ടാകും. ഇതൊക്കെ നാം ലജ്ജിക്കേണ്ടുന്ന വിഷയങ്ങളാണ്.

? വിവാഹിതരാകാതെ 'ലിവിംഗ് ടുഗെദര്‍' എന്നുപറഞ്ഞ് ഒരുമിച്ച് ജീവിക്കുന്നതിനെക്കുറിച്ച്.

ഠ അതിന്റെ പേര് വേശ്യാവൃത്തി എന്നാണ്.