Latest News

ലോഹിയുടെ നായിക മൊഴി നല്‍കിയില്ല; പള്‍സറിന്റെ ആദ്യ ക്വൊട്ടേഷന്‍ ആക്രമണം ആവിയാകുന്നു

2017-07-22 01:58:27am |

കൊച്ചി: നിര്‍മ്മാതാവിന് വേണ്ടി പള്‍സര്‍ സുനി നടിയെ ആക്രമിച്ച കേസ് എങ്ങുമെത്താതെ അവസാനിക്കുന്നു. കിളിരൂര്‍ കേസില്‍ ആരോപണവിധേയനായ നിര്‍മ്മാതാവിന് വേണ്ടി പള്‍സര്‍ യുവനടിയെ ആക്രമിച്ചുവെന്നാണ് കേസ്. അന്തരിച്ച സംവിധായകന്‍ ലോഹിതദാസിന്റെ ചിത്രത്തിടെ സിനിമയില്‍ എത്തിയ നടിയാണ് ആക്രമണത്തിനിരയായത്. 2013ലാണ് സംഭവം നടന്നത്.

ഈ യുവനടിക്കെതിരായ പള്‍സറിന്റെ ആക്രമണം അറിഞ്ഞതിനെ തുടര്‍ന്നാണ് ദിലീപ് ഇയാള്‍ക്ക് തന്നെ ക്വൊട്ടേഷന്‍ നല്‍കിയതെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തിലാണ് 2013ലെ കേസിന് ജീവന്‍ വച്ചത്. അന്ന് ആക്രമണത്തിനിരയായ നടി മൊഴി നല്‍കാന്‍ തയ്യറാണെന്ന് ആദ്യം പറഞ്ഞുവെങ്കിലും പിന്നീട് ഇവര്‍ പിന്‍മാറിയതായാണ് സൂചന. ഇതേതുടര്‍ന്നാണ് കേസ് എങ്ങുമെത്താതെ നില്‍ക്കുന്നത്.

കാവ്യ മാധവന്റെ സുഹൃത്ത് കൂടിയായ നടിയാണ് അന്ന് ആക്രമണത്തിനിരയായത്. എന്നാല്‍ ഇവര്‍ മൊഴി കൊടുക്കാന്‍ ഇതുവരെ എത്തിയിട്ടില്ല. ഇതോടെ കേസില്‍ പരാതിക്കാരില്ലാത്ത അവസ്ഥയായിരിക്കുകയാണ്.