Latest News

അമല പോള്‍ വീണ്ടും വിവാഹിതയാകുന്നു; വരന്‍ പ്രമുഖ നിര്‍മ്മാതാവ്?

2017-07-24 02:09:33am |

ഗോസിപ്പ് കോളങ്ങളില്‍ എന്നും പ്രിയ താരമാണ് അമലാ പോള്‍. സംവിധായകന്‍ വിജയ്‌യുമായുള്ള വിവാഹവും പിന്നീട് ഉണ്ടായ വിവാഹ മോചനവും വലിയ വാര്‍ത്തയായിരുന്നു. വിവാഹമോചനം നേടി ഒരു വര്‍ഷം പിന്നിടുമ്പോള്‍ അമല വീണ്ടും വിവാഹിതയാകുന്നതായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. വിജയ്‌യുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തെന്നും ഇരുവരും വീണ്ടും ഒരുമിക്കുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തമിഴിലെ പ്രശസ്ത നിര്‍മ്മാതാവുമായാണ് അമലയുടെ വിവാഹമെന്നാണ് സൂചന.

തമിഴിലെ പ്രമുഖ നിര്‍മ്മാതാവുമായി അമലയുടെ വിവാഹം ഉറപ്പിച്ചു. തമിഴിലെ പ്രമുഖ നിര്‍മ്മാതാവാണ് വരന്‍. വിവാഹ ബന്ധം വേര്‍പ്പെടുത്തി കഴിയുന്ന ഇദ്ദേഹവുമായി അമലയുടെ വീട്ടുകാര്‍ സംസാരിച്ച് തീരുമാനത്തില്‍ എത്തിയിരിക്കുകയാണ്.

വിവാഹത്തിന് നിര്‍മ്മാതാവ് മുന്നോട്ട് വെച്ചത് ഒരു ഡിമാന്‍ഡ് മാത്രം. തന്റെ രണ്ടു കുട്ടികളും തനിക്കൊപ്പം വീട്ടില്‍ താമസിക്കും. ഇത് അംഗീകരിച്ചാണ് അമല വിവാഹത്തിന് തയ്യാറാകുന്നത്. വിവാഹം ഈ വര്‍ഷം അവസാനത്തോടെ കാണുമെന്നാണ് സൂചന. വാര്‍ത്ത അമലയും കുടുംബവും നിഷേധിച്ചിട്ടില്ല.