Latest News

മമ്മൂട്ടിയുടെ ഇഷ്​ട വാഹന നമ്പര്‍ ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കി! മുടക്കിയത് 30,000 രൂപ

2017-07-25 01:59:41am |

കാക്കനാട്: നടന്‍ മമ്മൂട്ടിയുടെ ഇഷ്​ട വാഹന നമ്പര്‍ മകനും യുവനടനുമായ ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കി. തിങ്കളാഴ്ച എറണാകുളം ആര്‍.ടി  ഓഫിസില്‍ നടന്ന നമ്പർ ലേലത്തില്‍ വാശിയേറിയ പോരാട്ടത്തിലൂടെ ഇഷ്​ടനമ്പറായ കെ.എ ല്‍. 07 സി.എല്‍  369 ദുല്‍ഖര്‍ സ്വന്തമാക്കിയത്.

ത​​െൻറ പുതിയ ഫോക്സ് വാഗണ്‍ പോളോയ്ക്കു വേണ്ടിയാണ് ദുല്‍ഖര്‍ സി.എല്‍  സീരിസില്‍പ്പെട്ട നമ്പറിനായി അപേക്ഷ നല്‍കിയത്. എന്നാല്‍, ഇതേ നമ്പറിനായി രണ്ടുപേര്‍ കൂടി രംഗത്തുവന്നതോടെ ലേലം നടത്താന്‍ ആര്‍.ടി.ഒ  തീരുമാനിക്കുകയായിരുന്നു.

പിതാവി​​െൻറ ഇഷ്​ട നമ്പര്‍ കൈവിട്ടു പോകാതിരിക്കാന്‍ കൊണ്ട് പിടിച്ച ശ്രമത്തിലായിരുന്നു മകന്‍. ലേലത്തില്‍ പങ്കെടുത്ത ദുല്‍ഖറി​​െൻറ പ്രതിനിധി 30,000 രൂപക്കാണ് നമ്പര്‍ നേടിയത്.