Latest News

50 സെക്കന്റ് ഉള്ള പരസ്യ വീഡിയോയ്ക്ക് നയന്‍താര വാങ്ങിയ പ്രതിഫലം കേട്ടാല്‍ ഞെട്ടും

2017-07-31 01:59:17am |

തെന്നിന്ത്യ കീഴടക്കിയ താരറാണിയാണു നയന്‍താര. ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളുമാണ്. സിനിമ കൂടാതെ പരസ്യ ചിത്രങ്ങളിലും നയന്‍താര അഭിനയിക്കുന്നുണ്ട്. നിലവില്‍ ജി ആര്‍ ടി ജ്വലറിയുടെയും ടാറ്റ സ്‌കൈയുടെയും ബ്രാന്‍ഡ് അംബാസിഡറാണ്. 50 സെക്കന്‍ഡ് മാത്രമുള്ള ടാറ്റ സ്‌കൈയുടെ പുതിയ പരസ്യത്തില്‍ അഭിനയിക്കാന്‍ നയന്‍സ് വാങ്ങിയ പ്രതിഫലം കണ്ണു തള്ളിക്കുന്നതാണ് എന്ന് റിപ്പോര്‍ട്ടുകള്‍.

രണ്ടു ദിവസത്തെ കാള്‍ ഷീറ്റാണു ടാറ്റ് സ്‌കൈയുടെ പരസ്യത്തിനായി കൊടുത്തിരിക്കുന്നത്. അഞ്ച് കോടി രൂപയാണ് ഇതിനായി നയന്‍താര വാങ്ങിയതെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തമിഴ്- തെലുങ്ക് സിനിമയ്ക്കു വേണ്ടി നയന്‍സ് മൂന്നു- നാല് കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. ഈ സാഹചര്യത്തില്‍ 50 സെക്കന്റുള്ള പരസ്യത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടിരിക്കുകയാണ് പരസ്യലോകം.