Latest News

ഇപ്പോള്‍ രണ്ടു പേര്‍ക്കും ജീവിതത്തില്‍ ഒരു സ്‌പേയ്‌സ് ഉണ്ട് അതായിരുന്നിരിക്കാം ആവശ്യം: പക്ഷേ തിരിച്ചറിയാന്‍ 22 വര്‍ഷം വേണ്ടി വന്നു: പ്രിയദര്‍ശന്‍ പറയുന്നത്

2017-08-07 02:47:24am |

ഏറ്റവും ഒടുവില്‍ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞത് ഇങ്ങനെ. ഇപ്പോഴും ലിസി തിരിച്ചു വരും എന്ന പ്രതിക്ഷയിലാണു പ്രിയദര്‍ശന്‍. എനിക്കു പ്രണയം തോന്നിയവര്‍ക്കൊന്നും എന്നോടു പ്രണയം തോന്നിട്ടില്ല, എന്നോടു പ്രണയം തോന്നിയവരോടൊന്നും എനിക്കും തോന്നിട്ടില്ല. ലിസിയല്ലാതെ എന്റെ ജീവിതത്തില്‍ ഇനി മറ്റൊരു പെണ്ണില്ല എന്നും പ്രിയദര്‍ശന്‍ പറയുന്നു. വിവാഹ ശേഷം അമ്മുവിന്റെ മുഖം കണ്ടതിനു ശേഷമാണു ഞാന്‍ ലിസിയുമായി അഗാധ പ്രണയത്തിലായത്. അതിനുമുമ്പ് ഉണ്ടായിരുന്നത് കമ്മിറ്റ്‌മെന്റായിരുന്നു എന്നും പ്രിയദര്‍ശന്‍ പറയുന്നു.

സ്ത്രീകള്‍ക്ക് ഒരു പ്രശ്‌നം ഉണ്ട് നമ്മള്‍ കൂടുതല്‍ അടുക്കുമ്പോള്‍ അവരുടെ ഇന്‍സെക്യൂരിറ്റി കൂടും. അതും ഞങ്ങളുടെ ബന്ധം ഉലയാന്‍ കാരണമായിട്ടുണ്ട് എന്നു പ്രിയദര്‍ശന്‍ പറയുന്നു. ഞങ്ങള്‍ തമ്മില്‍ കാണുമ്പോഴൊക്കെ കാര്യങ്ങളൊക്കെ സംസാരിക്കാറുണ്ട്, ഇപ്പോള്‍ തോന്നുന്നു പഴയതു പോലെ സുഹൃത്തുക്കളായി തുടരാന്‍ കഴിയുമെന്ന്. ഇപ്പോള്‍ രണ്ടു പേര്‍ക്കും ജീവിതത്തില്‍ ഒരു സ്‌പേയ് ഉണ്ട്,അതായിരുന്നിരിക്കാം ആവശ്യം, പക്ഷേ തിരിച്ചറിയാന്‍ 22 വര്‍ഷം വേണ്ടി വന്നു. എല്ലാം ഞങ്ങള്‍ തമ്മിലുള്ള വല്ലാത്തോരു ഇഗോയുടെ അവസാനത്തില്‍ സംഭവിച്ചതാണ്. തന്റെ മനസില്‍ ഇനിയും ഒരു സ്വപ്നമുണ്ട്. അത് വേര്‍പിരിഞ്ഞ ലിസിയും അമ്മുവും ചന്തുവും ഒരുമിച്ച് ജീവിക്കുന്നതാണ്.