Latest News

ബ്ലെസിയുടെ പ്രണയത്തിലേ നായകനായി ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ: പക്ഷേ പിന്നെ സംഭവിച്ചത് ഇതായിരുന്നു

2017-08-08 03:03:14am |

മോഹന്‍ലാലിനേ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത പ്രണയം എന്ന ചിത്രത്തില്‍ അച്യുതമേനോന്‍ എന്ന കേന്ദ്രകഥാപത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നതു മമ്മൂട്ടിയെ ആയിരുന്നു എന്നു ബ്ലെസി. കഥയെഴുതി തുടങ്ങിയത് അച്യുതമേനോനെന്ന കേന്ദ്രകഥാപത്രത്തെ മമ്മൂട്ടിക്കു വേണ്ടി കണ്ടു കൊണ്ടായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ എത്തിയപ്പോള്‍ ആ പ്രോജക്ട് പരസ്പരം ആലോചിച്ച് ഉപേക്ഷിക്കുകയായിരുന്നു എന്നു ബ്ലെസി പറയുന്നു. മമ്മുക്കയുടെ യൗവനകാലം ആര് അവതരിപ്പിക്കും എന്നതിനെ ചൊല്ലിയുള്ള ആശയക്കുഴപ്പമാണു ഇതിനു കാരണമായത്. കാസ്റ്റിങ്ങില്‍ വീഴ്ച വന്നാല്‍ സിനിമയെ തന്നെ അതു ബാധിക്കും.

ആ സാഹചര്യത്തില്‍ ആ പ്രോജക്ട് ഒഴിവാക്കുകയേ നിര്‍വാഹമുള്ളായിരുന്നു എന്നു ബ്ലെസി പറഞ്ഞു. ഇതിനു ശേഷം സ്വകാര്യമായ ഒരു ആവശ്യത്തിനു ദുബായില്‍ പോയപ്പോള്‍ കാസിനോവയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട ലാലേട്ടന്‍ അവിടെ ഉണ്ടായിരുന്നു ഒന്നുപോയി കണ്ടുവരാം എന്നു കരുതി. പുതിയ പ്രോജക്ടിനെ കുറിച്ചു ചോദിച്ചപ്പോള്‍ ബ്ലെസി ഉപേക്ഷിക്കപ്പെട്ട ഈ പ്രോജക്ടിനെ കുറിച്ചു പറയുകയായിരുന്നു. കഥമുഴുവന്‍ കേട്ട ശേഷം ലാലേട്ടന്റെ ആദ്യം പ്രതികരണം ഇതായിരുന്നു. ''മാത്യൂസിനെ ഞാന്‍ ചെയ്‌തോട്ടെ'' തുടര്‍ന്നു തന്റെ ചിന്തകളില്‍ മാത്യൂസിന്റെ വളര്‍ച്ചയ്ക്കു വേഗം ഉണ്ടായി എന്നു ബ്ലെസി പറയുന്നു.