Latest News

സല്‍മാനും കത്രീനയും പിരിഞ്ഞതിനു ശേഷം വീണ്ടും പ്രണയത്തിലോ? ഈ ചിത്രം അതിന്റെ സൂചന!

2017-03-16 03:33:09am |

ചില പ്രണയങ്ങള്‍ അങ്ങനെയാണ് എത്ര തകര്‍ന്നു എന്നും തോന്നിച്ചാലും അവ തകരില്ല... പിന്നെയും ഇങ്ങനെ തുടര്‍ന്നു കൊണ്ടിരിക്കും. ചാരം മൂടിയ കനല്‍ പോലെ ഒരിക്കലും കെടാതെ എത്രകാലം കഴിഞ്ഞാലും വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കും. സല്‍മാന്റെയും കത്രീനയുടേയും പ്രണയം അങ്ങനെയാണോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. ഏറെക്കാലത്തെ പ്രണയത്തില്‍ നിന്ന് ഇരുവരും പിന്തിരിഞ്ഞു. എന്നാല്‍ ഇവര്‍ ഇപ്പോള്‍ വീണ്ടും പ്രണയത്തിലായി എന്നു പറയുന്നു.

ഇരുവരും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ടൈഗര്‍ സിന്ദ ഹെ ആണ് ഈ കിംവദന്തികളുടെ കാരണം. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കത്രീനയുടെ രണ്ടു ചിത്രങ്ങളും പരാജയമായിരുന്നു അതുകൊണ്ടു തന്നെ കത്രീനയെ സഹായിക്കാനാണ് ഈ പുതിയ ചിത്രം എന്നു പറയുന്നു. ചിത്രത്തിന്റെ സെറ്റില്‍ ഇരുവരും തമ്മില്‍ മികച്ച സഹകരണമായിരുന്നു എന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്.