Latest News

ഒപ്പം നൃത്തം ചെയ്ത സൂപ്പര്‍സ്റ്റാര്‍ ഒടുവില്‍ ഭാവനക്കു മുമ്പില്‍ മുട്ടു മടക്കി തൊഴുതു: സംഭവം ഇങ്ങനെ

2017-08-11 03:01:38am |

ലാലേട്ടന്റെ നരസിംഹത്തിലെ ഹിറ്റ് ഗാനത്തിനൊപ്പം മത്സരിച്ചു ചുവടുവച്ച് ബോളിവുഡ് നടന്‍ അനില്‍ കപൂറും ഒപ്പം മലയാളികളുടെ സ്വന്തം ഭാവനയും. ഏഷ്യനെറ്റും യൂറോപിലെ ഐപിടിവിയായ ആനന്ദും ചേര്‍ന്നു നടത്തിയ അവാര്‍ഡ് നിശയിലായിരുന്നു ഇരുവരുടെയും സൂപ്പര്‍ ഡാന്‍സ് അരങ്ങേറിയത്. അനില്‍ കപൂറിനോട് ഒരു മലയാള ഗാനത്തോടൊപ്പം നൃത്തം ചെയ്യാന്‍ അവതാരക ആവശ്യപ്പെടുകയായിരുന്നു.

കൂട്ടിനു ഭാവനയേയും ക്ഷണിച്ചു. ഇരുവരും വേദിയില്‍ തകര്‍ത്ത് ഡാന്‍സ് ചെയ്യ്തു. ഒടുവില്‍ അനില്‍ കപൂര്‍ ഭാവനയുടെ മുമ്പില്‍ മുട്ടുമടക്കി തൊഴുകയായിരുന്നു. അവാര്‍ഡ് വേദിയില്‍ പരിപാടി നടക്കുമ്പോള്‍ അനില്‍ കപൂര്‍ ഹാളിലേയ്ക്കു കടന്നു വന്നപ്പോള്‍ മഞ്ജു വാര്യരും ഭാവനയും ഗൗനിച്ചില്ല എന്നത് ഏറെ ചര്‍ച്ചയായിരുന്നു.