Latest News

ടൈറ്റാനിക്കിലെ ജാക്കും റോസും വീണ്ടും ഒന്നിച്ചു: ഒരുമിച്ചതിന്റെ ലക്ഷ്യം ഇതാണ്

2017-08-18 02:40:43am |

ജാക്കും റോസും, കാലം എത്ര കഴിഞ്ഞാലും ആ പ്രണയ ജോഡികളെ നമ്മാള്‍ ആരാധിച്ചു കൊണ്ടേയിരിക്കും.ലോക സിനിമയില്‍ ഇത്ര അധികം ആരാധിക്കപ്പെട്ടിട്ടുള്ള പ്രണയ ജോഡികള്‍ വേറെ ഇല്ലെന്നു തന്നെ പറയാം. ടൈറ്റാനിക്ക് എന്ന കപ്പലിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ റോസായി വേഷം ഇട്ടതു കേറ്റ് വിന്‍സ്‌ലെറ്റായിരുന്നു.

uploads/news/2017/08/137700/jkkk.jpg

ജാക്കായി എത്തിയത് വിഖ്യാത നടന്‍ ലിയനാഡോ ഡി കാപ്രിയോയും. 2008 ല്‍ പുറത്തിറങ്ങിയ റെവല്ല്യൂഷണറി റോഡ് എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ഇരുവരും പിന്നീട് ഒന്നിച്ചത്. ഇത്തവണത്തെ ഒത്തു ചേരല്‍ കാലാവസ്ഥ സംരക്ഷണത്തിനു വേണ്ടിയിട്ടുള്ള ധന സമഹരണത്തിനാണ്.

 

uploads/news/2017/08/137700/jk.jpg

സെന്റ് ട്രോപ്‌സില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഇരുവരും നാല്‍പ്പതുകളില്‍ എത്തി എങ്കിലും ഇപ്പോഴും ഗ്ലാമറസാണ്. ലിയനാഡോ അവിവാഹിതനായി തുടരുന്നു. കേറ്റ് ആകട്ടെ മൂന്നു കുട്ടികളുടെ അമ്മയാണ്.