Latest News

തികഞ്ഞ ആത്മവിശ്വാസത്തില്‍, ജാമ്യം കിട്ടിയാലുടന്‍ ദിലീപ് ആ വ്രതം പൂര്‍ത്തിയാക്കും

2017-08-19 03:18:12am |

പുതിയ അഭിഭാഷകന്‍ നല്‍കിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ നടന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഈ മാസം തന്നെ ജയില്‍ മോചിതനാകും എന്ന ആത്മവിശ്വാസത്തിലാണു ദിലീപ് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജയില്‍ മോചിതനായാല്‍ കന്നി ഒന്നിനു തന്നെ മലയ്ക്കു പോകാനാണു നടന്റെ ഉദ്ദേശം. വ്രതം അനുഷ്ട്ടിക്കുന്നതിന്റെ ഭാഗമായാണു താടിയും മുടിയും നീട്ടി വളര്‍ത്തുന്നത് എന്നാണ് ദിലീപ് അനുജന്‍ അനുപനോടും അമ്മയോടും പറഞ്ഞത്.

വ്രതമെടുക്കുന്നതിനാല്‍ ജയിലില്‍ ദിലീപിനു ഭക്ഷണ കാര്യത്തില്‍ ചില പരിഗണനകള്‍ ലഭിക്കുന്നുണ്ട് എന്നു പറയുന്നു. ഇഷ്ട വിഭവങ്ങളനുസരിച്ചാണു ദിലീപിന് പാകം ചെയ്തു നല്‍കുന്നത്. ഉച്ചയ്ക്ക് ഊണും, തൈരും, മെഴുക്കു പുരട്ടിയും, അച്ചറുമാണ്. വ്രതമായതിനാല്‍ ഇരുനേരവും കുളിക്കാനുള്ള അനുവാദവും ഉണ്ട്. നാമജപവും മുടക്കാതെ നടത്തുന്നുണ്ട് എന്നു പറയുന്നു. നിലവില്‍ ജയിലിലെ രീതികളുമായി നടന്‍ നൂറു ശതമാനം പൊരുത്തപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ താരം സഹതടവുകാരുടെ വിശേഷങ്ങളും അന്വേഷിക്കാറുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.