Latest News

നീ ദുബായിലല്ല ഏത് ദുനിയാവില്‍ ആണെങ്കിലും പൊക്കും; അങ്കമാലി ഡയറീസ് ചോര്‍ത്തിയ യുവാവിനെതിരെ വിജയ് ബാബു

2017-03-18 03:37:41am |

അങ്കമാലി ഡയറീസിന്റെ വ്യാജ പതിപ്പ് ഫെയ്‌സ്ബുക്കില്‍ ലൈവ് ചെയ്ത യുവാവിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് നിര്‍മ്മാതാവ് വിജയ് ബാബു. ഇവനാണ് ആ തെണ്ടി, നീ ദുബായില്‍ അല്ല എത് ദുനിയാവില്‍ ആണെങ്കിലും പൊക്കും. ഈ പോര്‍ക്കിനെ എവിടെ കണ്ടാലും അറിയിക്കുക-വിജയ് ബാബു യുവാവിന്റെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സിനി പിക്‌സ് മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വെള്ളിയാഴ്ച അങ്കമാലി ഡയറീസ് ലൈവ് ആയി പ്രദര്‍ശിപ്പിച്ചത്. ചിത്രം പ്രചരിച്ച് തുടങ്ങിയ ഉടന്‍ അണിയറ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ ചിത്രം നീക്കം ചെയ്യുകയും ചെയ്തു. അണിയറ പ്രവര്‍ത്തകര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് തീയറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെയാണ് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നത്. നടന്‍ ചെമ്പന്‍ വിനോദ് ജോസ് ആദ്യമായി തിരക്കഥ എഴുതിയ ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിച്ചത്.