Latest News

ഏറ്റവും വലിയ ആഗ്രഹം ഒരു നാഷ്ണല്‍ അവര്‍ഡ് എന്ന് ശാന്തികൃഷ്ണ

2017-09-08 01:59:05am |

നീണ്ടാകാലത്തെ ഇടവേളയ്ക്കു ശേഷം ശാന്തികൃഷ്ണ സിനിമയിലേയ്ക്കു തിരിച്ചെത്തിരിക്കുകയാണ്. നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ ഇവര്‍ മലയാളത്തിലേയ്ക്കു മടങ്ങി വന്നിരിക്കുകയാണ്. ഇതിനിടയില്‍ സുവീരന്റെ പേരിടാത്ത ചിത്രത്തിന്റെ സെറ്റിലാണു ശാന്തികൃഷ്ണയിപ്പോള്‍ അവിടെ നിന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത് തന്റെ ഏറ്റവും വിലിയ ആഗ്രഹം ഒരു നാഷ്ണല്‍ അവാര്‍ഡ് ആണ് എന്നാണ്.

എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു നാഷണൽ അവാര്‍ഡാണ്. സ്റ്റേറ്റ് അവാര്‍ഡ് രണ്ടു തവണ ലഭിച്ചതിൽ അഭിമാനമുണ്ട്. ആ സമയത്തും നാഷണൽ അവാര്‍ഡ് ഒന്നും ലഭിച്ചിരുന്നില്ല. ഫിലിം ഫെയര്‍ അവാര്‍ഡ് വളരെ പോപ്പുലര്‍ അവാര്‍ഡാണ്. എന്നാൽ അതും എനിക്കിതുവരെ ലഭിച്ചിട്ടില്ല. ഇന്നു വിവിധ ചാനലുകളുടെയും അസോസിയേഷനുകളുടേതുമായി നിരവധി അവാര്‍ഡുകൾ ഉണ്ട്. പക്ഷേ അതൊന്നും പലപ്പോഴും ഒാര്‍മയിൽ തങ്ങിനിൽക്കുന്നതാവണമെന്നില്ല. എന്നാൽ നാഷണൽ അവാര്‍ഡിനൊരു പ്രസ്റ്റീജ് ഉണ്ട്. അഭിനയത്തിന് ഒരു പൂര്‍ണ്ണത എന്ന ഫീലിങ്ങ് നാഷണൽ അവാര്‍ഡിനുണ്ട്. ആരാധകര്‍ നമ്മുടെ മുഖത്ത് നോക്കി പറയുന്ന അഭിപ്രായങ്ങൾ തന്നെയാണ് എറ്റവും വലിയ അവാര്‍ഡ് എന്നും ശാന്തി കൃഷ്ണ പറയുന്നു.