Latest News

ആ ബിജു മേനോന്‍ ചിത്രത്തിന് ക്ഷേത്രഭാരവാഹികള്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു: കാരണം ഇതായിരുന്നു

2017-09-18 02:30:55am |

കമല്‍ സംവിധാനം ചെയ്ത മധുരനൊമ്പരക്കാറ്റ് 2001 ലെ നാലു സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. ബിജു മേനോന്‍, കാവ്യ മാധവന്‍, സംയുക്ത വര്‍മ്മ എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍. ചിത്രത്തിലെ ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു എന്ന ഗാനം ചിത്രീകരിച്ചതു കര്‍ണ്ണാടകയിലെ മൂടുഭദ്ര എന്ന മനോഹരമായ സ്ഥലത്തു വച്ചായിരുന്നു. അവിടെ ഒരു ജൈന ക്ഷേത്രത്തില്‍ വച്ചായിരുന്നു ഷുട്ട്. എന്നാല്‍ ആദ്യ ദിവസത്തെ ഷൂട്ട് പൂര്‍ത്തിയാക്കി പോയി പിറ്റേ ദിവസത്തെ ഷൂട്ടിങ്ങിനു എത്തിയപ്പോള്‍ അണിയറപ്രവര്‍ത്തകരെ ക്ഷേത്രവിശ്വാസികള്‍ തടഞ്ഞു വച്ചു.

പാട്ടു സീനിന്റെ മനോഹാരിത കൂട്ടാന്‍ കലസംവിധായകന്‍ ക്ഷേത്ര തൂണുകളില്‍ ചിരാതു കത്തിച്ച വച്ചിരുന്നു. ഇതിന്റെ കരിപുരണ്ട് കറുപ്പു പടര്‍ന്ന് ക്ഷേത്രം വൃത്തികേടായി എന്ന കാരണത്താലാണു വിശ്വാസികള്‍ അണിയറപ്രവര്‍ത്തകരെ തടഞ്ഞുവച്ചത്. കര്‍ണ്ണാടക പോലീസ് സംഭവസ്ഥലത്ത് എത്തി പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ഇടപെട്ടു. ക്ഷേത്രഭാരവാഹികള്‍ 10 ലക്ഷ രൂപ ആവശ്യപെട്ടു. എന്നാല്‍ 2 ലക്ഷം രൂപ നഷ്ടപരിഹരം കൊടുത്ത് അണിയറപ്രവര്‍ത്തകര്‍ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.