Latest News

ആ ഗോസിപ്പുകളുടെ സത്യമെന്ത്; ധോണിയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് റായ് ലക്ഷ്മി

2017-09-19 02:24:19am |

ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എംഎസ് ധോണിക്കൊപ്പം ഗോസിപ്പുകളില്‍ ഏറ്റവുമധികം പറഞ്ഞു കേട്ടിരുന്ന പേരാണ് സിനിമാ താരം റായ് ലക്ഷ്മിയുടേത്. റായ് ലക്ഷ്മിയും ധോണിയും പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നും അക്കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു. ധോണി വിവാഹിതനായി ഒരു കുട്ടിയുടെ പിതാവുമായി. എങ്കിലും ഗോസിപ്പ് കോളങ്ങളില്‍ ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ലക്ഷ്മി റായിയുടെ പേര് കേള്‍ക്കാറുണ്ട്.

ധോണിയുടെ ജീവിതകഥ പ്രമേയമായ എം.എസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രം പുറത്തിറങ്ങിയ സമയത്താണ് ഒടുവില്‍ റായ് ലക്ഷ്മിയുടെ പേര് താരത്തിനൊപ്പം പറഞ്ഞ് കേട്ടത്. താനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി അന്ന് ലക്ഷ്മി റായി പ്രതികരിച്ചിരുന്നു. ചിത്രത്തെക്കുറിച്ചോ മറ്റ് ഗോസിപ്പുകളെക്കുറിച്ചോ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ ലക്ഷ്മി റായി ഒരിക്കലും തയ്യാറായിരുന്നില്ല.

എന്നാല്‍ ഇതാദ്യമായി ലക്ഷ്മി റായി, ഗോസിപ്പുകളോട് പ്രതികരിച്ചിരിക്കുകയാണ്. ഇതിന് ഒരു അവസാനം വേണം. കുറേ നാളായി ഈ കഥകള്‍ തുടങ്ങിയിട്ട്. ധോണി സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ്. ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ ശരിയല്ല. താനേറെ ബഹുമാനിക്കുന്ന താരമാണ് ധോണിയെന്നും റായ് ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.