Latest News

ദിലീപ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ, താന്‍ പിന്തുണയ്ക്കും: കെ പി എസി ലളിത

2017-09-20 02:36:46am |

നടി കെ പി എസി ലളിത ദിലീപിനെ ജയിലില്‍ പോയി സന്ദര്‍ശിച്ചത് ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. തനിക്കു ദിലീപിനെ കാണാന്‍ അവകാശമുണ്ട്. ദിലീപിനെ തന്റെ മകന്റെ സ്ഥാനത്താണു കാണുന്നത്. വ്യക്തിപരമായി ദിലീപിനെ കാണരുത് എന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല. തന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കോന്നോട്ടെ താന്‍ പിന്തുണയ്ക്കും എന്നാണു കെ പി എസി ലളിതയുടെ വിശദീകരണം.

ഇക്കാര്യത്തില്‍ മറ്റൊന്നും പറയാനില്ല എന്നും കെ പി എസി ലളിത പറഞ്ഞു. കെ പി എസി ലളിത ദിലീപിനെ ജയിലില്‍ പോയി സന്ദര്‍ശിച്ചത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പീഡിപ്പിക്കപ്പെട്ട നടിയെ കാണാതെ ദിലീപിനെ ജയിലില്‍ പോയി സന്ദര്‍ശിച്ചതാണു വനിത സിനിമ സംഘടനയിലും സാമൂഹിക പ്രവര്‍ത്തകര്‍ക്കിടയിലും കെ പി എസി ലളിതയ്ക്കു നേരെ വിവാദങ്ങള്‍ ഉയര്‍ന്നു വരാന്‍ കാരണമായത്.