Latest News

ഭാവന അതു പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി, എന്റെ കണ്ണുകള്‍ നിറഞ്ഞു: ആദം ജോണിന്റെ സംവിധായകന്‍ ആ സംഭവത്തെക്കുറിച്ച് പറയുന്നു

2017-09-22 02:37:38am |

ആദം ജോണ്‍ എന്ന പൃഥ്വീരാജ് ചിത്രത്തില്‍ അഭിനയിക്കാന്‍ ആദ്യം വിളിച്ചപ്പോള്‍ അഭിനയിക്കാന്‍ ഭാവന തയാറായിരുന്നില്ല. ചിത്രീകരണം തുടങ്ങി പല സമയങ്ങളിലും താന്‍ സിനിമ നിര്‍ത്തി തിരിച്ചു പോകുകയാണ് എന്നു പറയുമായിരുന്നു. ഒരു സീനില്‍ വച്ചു ഭാവന അതു പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി എന്നു സംവിധായകന്‍ ജീനു പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇത് പറഞ്ഞത്. ആ സംഭവം ഇങ്ങനെ.

എനിക്ക് ഒരു വാശിയുണ്ടായിരുന്നു ഭാവന തന്നെ ശ്വേതയെ അവതരിപ്പിക്കണമെന്ന്. ഭാവന തന്നെ അഭിനയിക്കുമെന്ന് ഞാനും ഉറപ്പിച്ചിരുന്നു. ഏകദേശം അന്‍പതോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കുന്ന ഒരു സീന്‍ ചിത്രീകരിക്കുന്നതിനിടയിലാണ് ഭാവന തിരികെ പോവുകയാണെന്ന് എന്നോട് പറഞ്ഞത്. സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോയി. എന്റെ കണ്ണുകള്‍ നിറഞ്ഞു. ശരിക്കും തകര്‍ന്നു പോയി. നമ്മുടെ സംസാരമെല്ലാം പൃഥ്വി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പൃഥ്വി എന്നോട് കാര്യമെന്താണെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു.

ഭാവന തിരികെ പോവുകയാണെന്ന് കേട്ടപ്പോള്‍ പൃഥ്വിയും ടെന്‍ഷനിലായി. ഭാവനയ്ക്ക് കഥാപാത്രമാകാന്‍ സാധിക്കുന്നില്ല എന്നാണ് അന്ന് എന്നോട് പറഞ്ഞത്. ഒരു സംവിധായകനാകാന്‍ ഞാന്‍ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയ ഭാവന പീന്നീട് തിരികെപ്പോകണമെന്ന ആവശ്യവുമായി വന്നില്ല. എനിക്കൊരു വാക്കും തന്നു. എന്തു വന്നാലും ആദം ജോണ്‍ പൂര്‍ത്തിയാക്കുമെന്ന്.