Latest News

മമ്മുക്ക ലാലേട്ടന്റെ അച്ഛനായത് ആരും മറക്കരുത്,ലിച്ചിയുടെ അടുക്കല്‍ മാത്രമേ ഇത് ചിലവാകൂ: യഥാര്‍ത്ഥ ഫാന്‍സിനു നാണക്കേടുണ്ടാക്കരുത്

2017-09-28 02:59:06am |

മമ്മുട്ടിയും ദുല്‍ഖറും ഒരുമ്മിച്ചെത്തിയാല്‍ ആരുടെ കൂടെ നായികയാവണം എന്ന ചോദ്യത്തിന് ലിച്ചി എന്ന അന്ന രേഷ്മ രാജന്റെ മറുപടി ആണ് സാമൂഹ്യമാധ്യമങ്ങളില്‍ ഫാന്‍സ് കൊലവിളി നടത്തിയത്. ദുല്‍ഖര്‍ നായകനായും മമ്മുട്ടി തന്റെ അച്ഛനായും അഭിനയിക്കട്ടെ എന്നായിരുന്നു ലിച്ചിയുടെ തമാശ കലര്‍ന്ന മറുപടി. ഒരു ചാനല്‍ പരിപാടിയിലെ അന്നയുടെ പ്രതികരണമാണ് മമ്മുക്ക ഫാന്‍സിനെ ചൊടിപ്പിച്ചത്.

ഫാന്‍സിന്റെ കൊലവിളിക്കു പിന്നാലെ താരം നേരിട്ട് കരഞ്ഞ് മാപ്പു പറഞ്ഞുകൊണ്ട് ഫെയ്‌സ്ബുക്കില്‍ വീഡിയോ ഇടുകയും തുടര്‍ന്ന് മമ്മുക്ക വിളിച്ച് താരത്തെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇപ്പേ ാള്‍ ഫാന്‍സിന്റെ കൊലവിളിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് രംഗത്തെത്തിയ ലക്ഷ്മി മേനോന്‍ എന്ന വ്‌ളോഗറുടെ വീഡിയോ വൈറലാകുകകയാണ്.

താന്‍ കടുത്ത മമ്മുക്ക ഫാന്‍ ആണെന്ന മുഖവുരയോടെയാണ് വീഡിയോ തുടങ്ങുന്നത്. മമ്മുക്ക തന്റെ 32-ാം വയസില്‍ പടയോട്ടത്തില്‍ ലാലേട്ടന്റെ അച്ഛനായി അഭിനയിച്ചത് ആരും മറക്കരുതെന്ന് ലക്ഷ്മി ഓര്‍മ്മപ്പെടുത്തുന്നു. പ്രായം പ്രശ്‌നമാക്കാത്ത പല വേഷങ്ങളും ചെയ്ത മഹാനടനാണ് മമ്മുക്ക എന്ന് ലക്ഷ്മി പറഞ്ഞുവെയ്ക്കുന്നു. അതേസമയം, ഈ പേടിപ്പിക്കല്‍ ഒന്നോ രണ്ടോ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച ലിച്ചിയുടെ അടുക്കലേ ചിലവാകത്തുള്ളുവെന്നും ലക്ഷ്മി പറയുന്നു.