Latest News

തമിഴ് നടിക്ക് സംവിധായകനില്‍ നിന്നു രൂക്ഷ വിമര്‍ശനം, പൊട്ടിക്കരഞ്ഞ് നടി, മര്യാദ പഠിപ്പിക്കാം എന്ന് സംവിധായകന്‍

2017-09-30 03:25:15am |

തമിഴ് സിനിമ ലോകത്തു ശ്രദ്ധേയമായ നടിയാണു ധന്‍സിക. കബാലിയില്‍ രജനിയുടെ മകളുടെ വേഷത്തില്‍ എത്തി തെന്നിന്ത്യന്‍ സിനിമ ലോകത്തു തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞുതാരം. പുതിയ ചിത്രമായ വഴിത്തിരിവിന്റെ പ്രചാരണ പരിപാടിയാണ് ഇപ്പോള്‍ സംസാരവിഷയമായിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങിനിടയില്‍ സംവിധായകനും നിര്‍മ്മതാവുമായ ടി രാജേന്ദ്രറും ധന്‍സികയും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ ചര്‍ച്ച. ഇയാള്‍ നടിയെ പരസ്യമായി അപമാനിക്കുകയായിരുന്നു. ചടങ്ങിനിടയില്‍ തന്റെ പേരു പറഞ്ഞില്ല എന്ന കാരണാത്താലാണ് ഇയാള്‍ നടിയെ അപമാനിച്ചത്.

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം കബാലിയില്‍ അഭിനയിച്ച ശേഷം ധന്‍സിക ഈ ടി രാജേന്ദ്രറെ മറന്നു. അതുകൊണ്ടാണ് അവള്‍ എന്റെ പേര് പോലും പറയാന്‍ മറന്നത്. ലോകത്തിന്റെ സ്‌റ്റൈയില്‍ ഇതാണ്. നീ ഒരു കാര്യം പഠിക്കണം. ഈ ലോകത്ത് ആര് എപ്പോള്‍ എന്തായി തീരും എന്നു പറയാനാകില്ല എന്നും സംവിധായകന്‍ പറഞ്ഞു. നടി ഇടപെട്ടു എങ്കിലും ഇയാള്‍ വീണ്ടും പൊട്ടിത്തെറിച്ചു. നിന്റെ മാപ്പും മതിപ്പും ഒന്നും എനിക്കു വേണ്ട ഇതു ഞാന്‍ ചന്തയില്‍ കൊണ്ടു പോയി വില്‍ക്കാനൊന്നും പോകുന്നില്ല എന്നും ഇയാള്‍ പറഞ്ഞു. മര്യാദ ചോദിച്ചു വാങ്ങാന്‍ കഴിയില്ല മര്യാദ എന്താണ് എന്നു ഞാന്‍ പഠിപ്പിച്ചു തരാം ഒരു സഹോദരനെ പോലെ എന്നും ഇയാള്‍ പറഞ്ഞു. ഈ രൂക്ഷവിമര്‍ശനത്തെ തുടര്‍ന്നു നടി വേദിയില്‍ ഇരുന്നു കരയുകയായിരുന്നു.