Latest News

സിദ്ധിഖ് പ്രസംഗിക്കാന്‍ എഴുന്നേറ്റതും മഞ്ജു വാര്യര്‍ നടന്റെ മുണ്ടില്‍ പിടിച്ചു: ആ സംഭവത്തിനു പിന്നിലെ കാരണം ഇതായിരുന്നു

2017-10-01 05:02:14am |

വില്ലന്റെ ഓഡിയോ റിലീസിങ്ങ് വേദിയിലായിരുന്നു സംഭവം. ചടങ്ങിന് ആശംസ നേരാനായി സംവിധായകന്‍ സിദ്ധിഖിനെ വേദിയിലേയ്ക്കു ക്ഷണിച്ചു. എന്നാല്‍ തന്നെയാണു വിളിച്ചത് എന്നു തെറ്റുദ്ധരിച്ചു നടന്‍ സിദ്ധിഖ് ചാടി എഴുന്നേറ്റ് ആശംസ പറയാനായി വേദിയിലേയ്ക്കു നടന്നു. എന്നാല്‍ അവതരാകനായി എത്തിയ സംവിധായകന്‍ ഉണ്ണി കൃഷ്ണന്‍ അപ്പോഴേയ്ക്കും നടന്‍ സിദ്ധിഖിനെ അല്ല സംവിധായകന്‍ സിദ്ധിഖിനെയാണു വിളിച്ചത് എന്നു പറഞ്ഞു നടനെ തിരിച്ചയച്ചു. പിന്നീട്‌രണ്ടു മൂന്നു ആശംസകള്‍ക്കു ശേഷമായിരുന്നു നടന്‍ സിദ്ധിഖിനെ വിളിച്ചത്.

ഇത്തവണ തന്നെ തന്നെയാണു വിളിച്ചത് എന്ന് ഒന്നു കൂടി ഉറപ്പു വരുത്തി വേദിയില്‍ എത്തി. സാധാരണ തന്നെ ആരും പ്രസംഗിക്കാന്‍ വിളിക്കാറില്ല അതുകൊണ്ടാണു സിദ്ധിഖ് എന്നു കേട്ടപ്പോള്‍ ചാടി എഴുന്നേറ്റു വന്നത് എന്നായിരുന്നു സിദ്ധിഖിന്റെ മറുപടി. അബദ്ധം പറ്റി തിരികെ സിറ്റില്‍ ഇരിക്കാന്‍ ചെന്നപ്പോഴായിരുന്നു ലാലിന്റെ വക കമ്മന്റ്. താന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ മഞ്ജു തന്റെ മുണ്ടില്‍ കയറി പിടിച്ചതാണ്. ഏതായാലും അത് ഊരി പോകാത്തതു കാര്യമായി. സിദ്ധിഖിന്റെ ഈ തുറന്നു പറച്ചില്‍ കേട്ട് സദസ്സില്‍ കൂട്ടച്ചിരി ഉണര്‍ന്നു.