Latest News

ജീവിതത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ തെറ്റുകള്‍ പറ്റി: ശാന്തി കൃഷ്ണ പറയുന്നു

2017-10-03 02:00:26am |

ജീവിതത്തില്‍ തിരുമാനങ്ങള്‍ എടുക്കുന്നതില്‍ ധാരളം തെറ്റുപറ്റി എന്നു ശാന്തി കൃഷ്ണ. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ഇവര്‍ ഇത് പറഞ്ഞത്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിവാഹജീവിതം എനിക്ക് രണ്ടു തവണ നഷ്ടപ്പെട്ടു. അത് ഞാന്‍ മറച്ചു വച്ചിട്ടു കാര്യമില്ല. ഇനി ആരേയും ആശ്രയിക്കാന്‍ ഉദ്ദേശിക്കുന്നില്ല.

വളരെ പോസിറ്റീവായി മുന്നോട്ടു ജീവിക്കും. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയപ്പോള്‍ സഹായിക്കാന്‍ എന്റെ സുഹൃത്തുക്കളും കുടുംബവും ഉണ്ടായിരുന്നു എന്നു ശാന്തി കൃഷ്ണ പറയുന്നു. സുകൃതം എന്ന സിനിമയില്‍ മമ്മൂട്ടിക്ക് അസുഖം വന്നപ്പോള്‍ കൂടെ നിന്നില്ലല്ലോ, അത് മഹാ മോശമായിപ്പോയില്ലേ എന്ന അവതാരകയുടെ ചോദ്യത്തിന് അത് ആ കഥാപാത്രത്തിന്റെ വ്യക്തിത്വമാണെന്നായിരുന്നു ശാന്തിയുടെ മറുപടി.

പക്ഷേ സിനിമയില്‍ നിങ്ങള്‍ മോഹന്‍ലാലിനോടു കാണിച്ചതു മഹാമോശമായിപ്പോയി വയസാന്‍ കാലത്തു പോലും ആ ശോഭനയെക്കാണാന്‍ നിങ്ങള്‍ അനുവദിച്ചോ? എന്ന അവതാരക ചോദിച്ചപ്പോള്‍ പൈസക്കു വേണ്ടി കാമുകിയെ ഉപേക്ഷിച്ചിട്ടു തന്നെ വിവാഹം കഴിച്ച ആളോട് അത്രയും ബഹുമാനം മതി ആ കഥാപാത്രത്തിന്, പിന്നീട് അയാളുടെ അവസ്ഥ തിരിച്ചറിഞ്ഞ് ആ കഥാപാത്രം തിരിച്ചെത്തുകയാണ്. എന്നുമായിരുന്നു ശാന്തി കൃഷ്ണ പറഞ്ഞത്.