Latest News

പുറത്തിറങ്ങിയ ദിലീപിനെ നിറകണ്ണുകളോടെ കെട്ടി പുണര്‍ന്ന് നാദിര്‍ഷ

2017-10-04 01:47:04am |

കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ ജയിലില്‍ കിടന്നിരുന്ന ദിലീപിന് 85 ദിവസങ്ങള്‍ക്കു ശേഷം ഇന്നു ജാമ്യം ലഭിച്ചു. പല തവണ ജാമ്യം നിഷേധിക്കപ്പെട്ട കേസില്‍ ദിലീപ് സമര്‍പ്പിച്ച അഞ്ചാമത്തെ ഹര്‍ജിയിലായിരുന്നു ജാമ്യം അനുവദിച്ചത്. കേസില്‍ നാദിര്‍ഷയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപ് അറസ്റ്റിലായതോടെ ആത്മാര്‍ത്ഥ സുഹൃത്തുകളായ ഇരുവരുടേയും സൗഹൃദവും ഏറെ ചര്‍ച്ചയായിരുന്നു.

85 ദിവസത്തിനു ശേഷം ഇന്ന് ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ ജയില്‍ പരിസരത്ത് നാദിര്‍ഷയുടെ അസാന്നിധ്യവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിത ദിലീപ് ഓണ്‍ലൈന്‍ ഷെയര്‍ ചെയ്യ്ത ഒരു ചിത്രമാണ് ഏറെ ശ്രദ്ധ നേടിയത്. ജയിലില്‍ നിന്ന് വീട്ടില്‍ എത്തിയ ദിലീപിനെ ചേര്‍ത്തു പിടിച്ച സന്തോഷം പങ്കിടുന്ന നാദിര്‍ഷയുടെ ചിത്രമായിരുന്നു ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.